Latest NewsNewsInternational

ചൈനക്കാരുടെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെ ചെറുത്തു നില്‍ക്കാന്‍ ലോകം ഒന്നടങ്കം ശ്രമിക്കുമ്പോള്‍ ചൈനക്കാരുടെ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്. സ്വയം പ്രതിരോധം തീര്‍ക്കാന്‍ ജനങ്ങള്‍ നിര്‍മിച്ചെടുത്ത മാര്‍ഗ്ഗങ്ങളാണ് വൈറലാകുന്നത്.

കാലിയായ വെള്ളം കുപ്പികള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ കൊണ്ട് ശരീരം മൂടിയാണ് ചൈനയില്‍ പലയിടത്തും ജനങ്ങള്‍ പ്രതിരോധിക്കുന്നത്. എയര്‍പോര്‍ട്ടുകളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് ശരീരമാകെ മൂടിക്കെട്ടിക്കൊണ്ട് നടന്നു നീങ്ങുന്ന ഒരു സംഘം ആളുകളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഷാങ്ഹായില്‍ നിന്നും പെര്‍ത്തിലേയ്ക്ക് പോകുന്ന ഒരു യാത്രക്കാരന്‍ ഹെല്‍മെറ്റാണ് വൈറസിനെ പ്രതിരോധിക്കാന്‍ ധരിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button