Latest NewsNewsIndia

സെക്സ് കൂടുതല്‍ ആസ്വദിക്കാന്‍ ലിംഗത്തില്‍ യുവാവിന്റെ സൂത്രപ്പണി: ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണിയും

മുംബൈ: 40 കാരന്റെ ലിം​ഗത്തില്‍ കുടുങ്ങിയ ഇരുമ്പ് വളയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സെക്സ് കൂടുതല്‍ ആസ്വദിക്കുന്നതിനായാണ് യുവാവ് ഇരുമ്പ് വളയം ഉപയോ​ഗിച്ചിരുന്നത്. സഹിക്കാനാവാത്ത വേദനയോട് കൂടിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവസാനം ഗ്യാസ് മെറ്റല്‍ കട്ടര്‍ ഉപയോ​ഗിച്ചാണ് വളയം ലിം​ഗത്തില്‍ നിന്ന് മുറിച്ച്‌ മാറ്റിയത്. പരിശോധനയില്‍ യുവാവിന്റെ മൂത്രനാളിയില്‍ സംയുക്തകോശം രൂപം കൊള്ളാന്‍ തുടങ്ങിയെന്നും മനസിലായെന്നും ഡോ.വെങ്കട്ട് പറഞ്ഞു.

വളയം ഉടന്‍ ലിം​ഗത്തില്‍ നിന്ന് നീക്കം ചെയ്തില്ലെങ്കില്‍ അത് യുവാവിന്റെ ജീവന് പോലും ആപത്താകുമായിരുന്നു. വളയത്തിന് 3 മില്ലീമീറ്റര്‍ വണ്ണമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. തുടക്കത്തില്‍ രക്തക്കുഴലുകള്‍ വീര്‍ക്കുകയും വളയം ലിം​ഗത്തില്‍ നിന്ന് മുറിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലാണ് ​ഗ്യാസ് മെറ്റര്‍ കട്ടര്‍ ഉപയോ​ഗിച്ച്‌ വളയം പുറത്തെടുത്തത്. ആശുപത്രികളില്‍ ഗ്യാസ് മെറ്റല്‍ കട്ടര്‍ ലഭ്യമല്ല. അതിന് വേണ്ടി പിഡബ്ല്യുഡിയെ സമീപിക്കുകയായിരുന്നു.

ആ നിമിഷം തന്നെ ശസ്ത്രക്രിയ ആരംഭിച്ചുവെന്നും ഡോ. വെങ്കട്ട് പറഞ്ഞു. തുടര്‍ച്ചയായി ഇയാള്‍ ഇരുമ്പ് വളയം ഉപയോ​ഗിച്ചത് കാരണം ലിം​ഗത്തിന്റെ അഗ്രചര്‍മ്മത്തില്‍ വീക്കം ഉണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. യുവാവിന് വേദന തുടങ്ങിയിട്ട് രണ്ടാഴ്ച്ചയോളമായെന്നും അത് കൊണ്ട് തന്നെ മൂത്രമൊഴിക്കാനുമൊക്കെ ഇയാള്‍ ഏറെ പ്രയാസപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button