Latest NewsIndian Super LeagueFootballNewsSports

ഐഎസ്എൽ : ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ

ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ഇന്നത്തെ പോരാട്ടം കരുത്തരായ എടികെയും, ജംഷെഡ്പൂർ എഫ് സിയും തമ്മിൽ. വൈകിട്ട് 07:30തിന് ജെആർഡി ടാറ്റ കോംപ്ലക്സിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനുള്ള പോരാട്ടമാകും എടികെ കളിക്കളത്തിൽ കാഴ്ചവെക്കുക.

14മത്സരങ്ങളിൽ 27പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ എടികെ. 13മത്സരങ്ങളിൽ 16പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ജംഷെഡ്പൂരിനു പ്ലേ ഓഫ് സാധ്യതകൾ തെളിയുന്നില്ല. ഇനിയുള്ള പോരാട്ടത്തിൽ ജയിക്കാനായാലും മുന്പിലെത്തുന്ന കാര്യം സംശയം.

കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സി ഗോൾ മഴയിൽ മുക്കിയിരുന്നു. മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ചെന്നൈ ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button