KeralaLatest NewsNews

പാലാരിവട്ടം അഴിമതി… മുന്‍ മന്ത്രിയ്‌ക്കെതിരായ അന്വേഷണ അനുമതി വൈകുന്നു : അന്വേഷണത്തില്‍ മുന്നോട്ട് പോകാനാകാതെ വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം അഴിമതി… മുന്‍ മന്ത്രിയ്ക്കെതിരായ അന്വേഷണ അനുമതി വൈകുന്നു . അന്വേഷണത്തില്‍ മുന്നോട്ട് പോകാനാകാതെ വിജിലന്‍സ്. ഇതോടെ പാലം അഴിമതികേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ അനുമതി വൈകുന്നതില്‍ വിജിലന്‍സ് അതൃപ്തി അറിയിച്ചു.ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് അനുമതി കിട്ടാത്തതിനെ തുടര്‍ന്ന് സ്വന്തമായി നീക്കങ്ങള്‍ നടത്താനൊരുങ്ങുകയാണിപ്പോള്‍ വിജിലന്‍സ്.

Read also : പാലാരിവട്ടം പാലം അഴിമതി കേസിലും ഗവർണറുടെ ഇടപെടൽ, മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ആരാഞ്ഞു

ഓക്ടോബര്‍ 2 ന് സര്‍ക്കാരിനെ അന്വേഷണ സംഘം സമീപിച്ചിരുന്നു. തുടര്‍ന്ന് വിജിലന്‍സിന്റെ കത്ത് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിക്കായി കൈമാറുകയും ചെയ്തു. എന്നാല്‍ ഗവര്‍ണര്‍ ഐജിയോട് നിയമോപദേശം തേടിയതല്ലാതെ മാസങ്ങള്‍ പിന്നിട്ടിട്ടും തുടര്‍ന്നപടിയുണ്ടായില്ല. തുടര്‍ന്ന് അന്വേഷണ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച കത്തിന്റെ നിലവിലെ അവസ്ഥ അറിയിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് വിജിലന്‍സ്. വിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് വിജിലന്‍സിന്റെ ഈ നീക്കം.

പാലം അഴിമതിയില്‍ കരാറുകാരന് മുന്‍ മന്ത്രി മുന്‍കൂര്‍ പണം അനുവദിച്ചത് വ്യക്തമായതോടെയാണ് അന്വേഷണത്തിന് വിലിജന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്.

ഇബ്രാഹിം കുഞ്ഞിനെതിരായ കള്ളപ്പണകേസ് പരിഗണിക്കുന്നതിനിടെ അന്വേഷണ അനുമതിയുടെ കാര്യത്തില്‍ എടുത്ത നടപടികള്‍ എന്തെന്ന് അറിയിക്കാന്‍ ഹൈക്കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഈ മാസം 18ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ ഈ സമയത്ത് വിജിലന്‍സ് രേഖാമൂലം മറുപടി നല്‍കേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button