Latest NewsNewsInternational

നീണ്ട മൂന്ന് കാലുകളും വലിയ തലയുമുള്ള ഒരു കടൽ ജീവിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു

നീണ്ട മൂന്ന് കാലുകളും വലിയ തലയുമുള്ള ഒരു കടൽ ജീവിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. വലിയ തലയും നീരാളിയുടേതിനു സമാനമായ മൂന്നു കാലുകളും ചെകിളകളും വലിയ കണ്ണുകളുമാണ് ജീവിക്കുള്ളത്. കടലിൽ വലവീശാൻ പോയ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് ഈ വിചിത്ര ജീവി കുടുങ്ങിയത്. നതാലിയ വോർബോക്ക് എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ വിചിത്ര ജീവിയുടെ ദൃശ്യങ്ങൾ‌ പങ്കുവച്ചത്. മത്സ്യബന്ധന ബോട്ടിൽ കിടന്നുമറിയുന്ന ജീവിയെ ദൃശ്യങ്ങളിൽ കാണാം. ബ്രൂക്ക്‌ലിനിലെ കോനെ ദ്വീപിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. അതേസമയം, ക്ലിയർനോസ് സ്കേറ്റ് എന്നറിയപ്പെടുന്ന മത്സ്യമാണിതെന്ന് നാഷണൽ അക്വേറിയം വെബ്സൈറ്റ് വ്യക്തമാക്കി. തെക്കൻ ഫ്ലോറിഡയിലും മസാച്യുസെറ്റ്സിലും കാണപ്പെടുന്ന മത്സ്യമാണിത്.

Read also: ഗൾഫ് രാജ്യത്ത് തൊഴിലവസരം : ഒഡെപെക്ക് മുഖേന നിയമനം

https://youtu.be/079ZXVKZX_E

shortlink

Related Articles

Post Your Comments

Related Articles


Back to top button