KeralaLatest NewsNews

കോടാലിക്കൈകള്‍ എന്നും സംഘടനക്കുള്ളില്‍; ടിപി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തുഷാര്‍ വെള്ളാപ്പള്ളി

കട്ടപ്പന: കോടാലിക്കൈകള്‍ എന്നും സംഘടനക്കുള്ളിലാണെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് തുഷാര്‍ ഉന്നയിക്കുന്നത്. എസ്എന്‍ഡിപിയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് സെന്‍കുമാര്‍ ഡിജിപിയായതെന്ന് പറഞ്ഞ തുഷാര്‍ യോഗത്തിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള കോടാലിക്കൈകള്‍ എന്നും സംഘടനയ്ക്കുള്ളില്‍ നിന്ന് തന്നെയാണ് ഉയര്‍ന്ന് വന്നിട്ടുള്ളതെന്നും കട്ടപ്പനയില്‍ പറഞ്ഞു.

സെന്‍കുമാര്‍ മകളുടെ കല്യാണം നടത്താന്‍ വേണ്ടി മാത്രം യൂണിയന്‍ സെക്രട്ടറിയുടെ നിര്‍ബന്ധപ്രകാരം എസ്എന്‍എഡിപി അംഗത്വമെടുതുത്തതെന്നും ഇതിനപ്പുറം സെന്‍കുമാറിന് എസ്എന്‍ഡിപിയുമായി ഒരുബന്ധവുമില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണമുണ്ടായിരുന്നെങ്കില്‍ സെന്‍കുമാര്‍ ഡിജിപിയായിരുന്നപ്പോള്‍ എന്ത് കൊണ്ട് അന്വേഷണം നടത്തിയില്ലെന്നും എസ്എന്‍ഡിപിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഇപ്പോള്‍ സംഘടനയ്ക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും തുഷാര്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button