Latest NewsNewsIndia

പ്രിയം പാകിസ്ഥാനോട്….ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാറിനും എതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ , അതിനുള്ള കാരണവും അവര്‍ എടുത്തുപറഞ്ഞു

പ്രിയം പാകിസ്ഥാനോട്….ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാറിനും എതിരെ രൂക്ഷവിമര്‍ശനവുമായി പ്രശസ്ത ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ , അതിനുള്ള കാരണവും അവര്‍ എടുത്തുപറഞ്ഞു.
ഗായകന്‍ അദ്നാന്‍ സ്വാമിയ്ക്ക് പദ്മശ്രീ നല്‍കിയതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി താരം രംഗത്ത് എത്തിയത്..ഒരു ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്നു.മറുഭാഗത്ത് പാക്കിസ്ഥാനിക്ക് പദ്മശ്രീ നല്‍കുന്നു.ഇങ്ങനെയായിരുന്നു സ്വരയുടെ വിമര്‍ശനം.

മധ്യപ്രദേശില്‍ സംഘടിപ്പിച്ച സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍, സേവ് ദ കണ്‍ട്രി (ഭരണഘടനയെ സംരക്ഷിക്കൂ, രാജ്യത്തെ സംരക്ഷിക്കൂ) എന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വര.

‘അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന സമ്പ്രദായം നിലവില്‍ ഇന്ത്യയിലുണ്ട്. അദ്‌നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും അതിലൂടെ പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണുള്ളത്.സ്വര തുറന്നടിച്ചു.

പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്താല്‍ എന്തുകൊണ്ടാണ് യഥാര്‍ഥ പ്രശ്‌നക്കാരെ അവര്‍ക്ക് കാണാന്‍ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാര്‍ സര്‍ക്കാറിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിയ്ക്കും സര്‍ക്കാറിനും പാക്കിസ്ഥാനോട് പ്രണയമാണ്.നാഗ്പൂരില്‍ ഇരുന്ന് കൊണ്ട് അവര്‍ ഇന്ത്യ മുഴുവന്‍ വെറുപ്പ് പ്രചരിക്കുന്നുവെന്നും സ്വര പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button