Latest NewsNewsIndia

നമ്മള്‍ ഒരുമിച്ച് നിന്നാല്‍ അസദ്ദുദീന്‍ ഒവൈസി വരെ ഹനുമാന്‍ ഭജന പാടും ; ബിജെപി നേതാവ് കപില്‍ മിശ്ര

ദില്ലി: ഭൂരിപക്ഷമായ നമ്മള്‍ ഒരുമിച്ച് നിന്നാല്‍ അരവിന്ദ് കെജ്‌രിവാള്‍ മാത്രമല്ല അസദ്ദുദീന്‍ ഒവൈസി വരെ ഹനുമാന്‍ ഭജന പാടുമെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. അരവിന്ദ് കേജ്‌രിവാള്‍ ഒരു അഭിമുഖത്തില്‍ ഹനുമാന്‍ സ്‌ത്രോത്രം ആലപിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കപില്‍ മിശ്ര.

നമ്മുടെ ഐക്യം വോട്ടുബാങ്കിന്റെ 20 ശതമാനം ഇവിടെ ചെയ്ത വൃത്തികേടുകള്‍ക്ക് കല്ലറ പണിയുമെന്നും നമ്മള്‍ ഒരുമിച്ച് ഒരു ശക്തിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നും കപില്‍ മിശ്ര ട്വീറ്റ് ചെയ്തു. നേരത്തെ കപില്‍ മിശ്രയെ വിദ്വേഷപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും 48 മണിക്കൂര്‍ വിലക്കിയിരുന്നു. ദില്ലി തെരഞ്ഞെടുപ്പിനെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തിന് സമാനമാണെന്ന പരാമര്‍ശത്തിനെ തുടര്‍ന്നായിരുന്നു വിലക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button