Latest NewsNewsTechnology

വഴി കാണിക്കുന്നതിനോടൊപ്പം ചിലപ്പോൾ പണിയും തരുന്ന ഗൂഗിൾ മാപ്പിന് തിരിച്ചു പണി കൊടുത്ത് യുവാവ്

എവിടേലും പോകുമ്പോ ഗൂഗിൾ മാപ്പ് വലിയ ഉപകാരിയാണ്. വഴി അറിയാതെ വട്ടം ചുറ്റുമ്പോൾ വഴി കാട്ടി നമുക്ക് പ്രിയങ്കരനാകും പലപ്പോഴും ഗൂഗിൾ മാപ്പ്. എന്നാൽ ചില സമയത്ത് നല്ല എട്ടിന്‍റെ പണിയും ഗൂഗിൾ മാപ്പ് നൽകാറുണ്ട്. ഇപ്പോൾ സാക്ഷാൽ ഗൂഗിൾ മാപ്പിനെ പറ്റിച്ചിരിക്കുകയാണ് ജർമൻ സ്വദേശിയായ ഈ യുവാവ്.

99 ഫോണുകള്‍ ഉപയോഗിച്ച് കാലിയായ റോഡില്‍ വ്യാജ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചാണ് സൈമണ്‍ ഗൂഗിള്‍ മാപ്പിനെ കബളിപ്പിച്ചത്. ഒരു ഉന്തുവണ്ടിയില്‍ ലൊക്കേഷന്‍ ഓണ്‍ ആക്കിയ നൂറ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ നിറച്ച് ബര്‍ലിനിലെ ഗൂഗിള്‍ ഓഫീസിന് പുറത്തുള്ള തിരക്കില്ലാത്ത റോഡുകളിലൂടെ സൈമണ്‍ നടന്നു.

ഉന്തുവണ്ടി വലിച്ച് പതുക്കെയുള്ള നടത്തവും 99 ഓളം ഫോണുകള്‍ ഒരേ ലൊക്കേഷനില്‍ നിന്നും കണക്റ്റ് ചെയ്യപ്പെട്ടതും കാരണം ആ റോഡില്‍ ഗതാഗതക്കുരുക്കുണ്ടെന്ന് ഗൂഗിള്‍ മാപ്പ് തെറ്റിദ്ധരിച്ചു. സൈമണ്‍ നടന്നുകൊണ്ടിരിക്കുന്ന തിരക്കില്ലാത്ത റോഡുകളില്‍ ശക്തമായ ഗതാഗതക്കുരുക്ക് അടയാളപ്പെടുത്തുന്ന ചുവന്ന വരയാണ്  ഗൂഗിള്‍ മാപ്പ് കാണിച്ചത്.

ഈ പരീക്ഷണത്തിന്റെ വീഡിയോ സൈമണ്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുണ്ട്. റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളിലുള്ളവര്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ നിന്നുള്ള ലൊക്കേഷന്‍ ഡേറ്റയും സഞ്ചാര വേഗവും പരിശോധിച്ചാണ് ഗൂഗിള്‍ മാപ്പ്  റോഡുകളിലെ ഗതാഗതക്കുരുക്ക് കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button