Latest NewsSaudi ArabiaNewsGulf

സൗദിയിൽ ഗതാഗതം തടസപ്പെടുത്തി, കാറിന് മുകളില്‍ പെട്രോളുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനു സംഭവിച്ചതിങ്ങനെ

റിയാദ് : സൗദിയിൽ ഗതാഗതം തടസപ്പെടുത്തി, കാറിന് മുകളില്‍ പെട്രോളുമായി കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മക്ക ഗവര്‍ണറേറ്റിന് മുന്‍വശത്തുള്ള മെയിന്‍ റോഡിലായിരുന്നു സംഭവം. കാര്‍ കുറുകെ നിര്‍ത്തിയിട്ട ശേഷം, പെട്രോള്‍ കന്നാസുമായി കാറിന് മുകളില്‍ കയറി നിന്ന യുവാവ് താന്‍ പെട്രോളൊഴിച്ച് തീകൊളുത്തുമെന്നും ഭീഷണിമുഴക്കുകയായിരുന്നു.

Also read : രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാൾ കൊച്ചിയിൽ അറസ്റ്റിൽ

വിവരമറിഞ്ഞയുടൻ പോലീസ് വാഹനങ്ങൾ സ്ഥലത്തെത്തിയപ്പോൾ യുവാവ് രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസുകാർ പിന്തുടർന്ന് പിടികൂടി. യുവാവ് മാനസിക രോഗിയാണെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവരുന്നുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി മക്ക ഗവര്‍ണറേറ്റ് അറിയിച്ചു. അതേസമയം വാഹനത്തിന് മുകളില്‍ കയറി നിന്ന് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button