Latest NewsNewsInternational

ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഈ രാജ്യം

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി ഈ രാജ്യം . ഇന്ത്യക്കാര്‍ വിസയും പാസ്‌പോര്‍ട്ടുമില്ലാതെ സൗജന്യമായി സന്ദര്‍ശിച്ച ഭൂട്ടാനാണ് സന്ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നത്. ജൂലൈ മുതല്‍ ഒരു ദിവസം ഭൂട്ടാനില്‍ തങ്ങുന്നതിന് 1,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സുസ്ഥിര വികസന ഫീസ് (എസ്.ഡി.എഫ്) എന്ന പേരില്‍ അറിയിപ്പെടുന്ന ഫീസ് ഇന്ത്യ, മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ബാധകമാവുക.

വിനോദ സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കല്‍ ലക്ഷ്യമിട്ടാണ് നീക്കം. ‘ടൂറിസം ലെവി ആന്റ് എക്‌സംപ്ഷന്‍ ബില്‍ ഓഫ് ഭൂട്ടാന്‍ 2020’ എന്ന പേരില്‍ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച് നിയമമായി. ഈ രാജ്യങ്ങളില്‍നിന്നുള്ള അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഫീസില്ല. ആറിനും 12നും ഇടയില്‍ പ്രായമുള്ളവര്‍ പകുതി തുക നല്‍കണം.

ഭൂട്ടാനില്‍ വികസനത്തില്‍ മുന്‍പന്തിയിലുള്ള പടിഞ്ഞാറന്‍ ഭാഗങ്ങളാണ് ഇന്ത്യക്കാര്‍ പ്രധാനമായും സന്ദര്‍ശിക്കുന്നത്. കിഴക്കന്‍ ഭാഗങ്ങളില്‍ ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 11 ജില്ലകളില്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button