KeralaLatest News

എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട്; കലക്ടര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം ഇങ്ങനെ

ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ വെടിക്കെട്ട് നടത്താന്‍ അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ അപേക്ഷ കലക്ടര്‍ തള്ളിയിരുന്നു.

കൊച്ചി: എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാന്‍ ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ദേവസ്വം ബെഞ്ചാണ് കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. നേരത്തെ എറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ വെടിക്കെട്ട് നടത്താന്‍ അനുമതി തേടി ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ അപേക്ഷ കലക്ടര്‍ തള്ളിയിരുന്നു.

കര്‍ശന നിയന്ത്രണങ്ങളോടെ മാത്രം വെടിക്കെട്ടിന് അനുമതി നല്‍കിയാല്‍ മതിയെന്നാണ് ജില്ലാ കലക്ടറോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് നൂറ് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും ശക്തി കൂടിയ തരം പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ അനുമതി നിഷേധിച്ചത്.

യു എന്നിൽ ഏറ്റവും കൂടുതല്‍ കുടിശ്ശിക ഉണ്ടായിരുന്ന ഇന്ത്യ ഏറെ വർഷങ്ങളായി കടത്തിലായിരുന്നു, എല്ലാ കുടിശ്ശികകളും തീര്‍ത്ത് കടത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി”- കണക്കുകൾ പുറത്ത്

അഞ്ച്, ഏഴ് തീയതികളില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കണമെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. എന്നാല്‍ പോലിസ്, ഫയര്‍ഫോഴ്സ്, റവന്യു എന്നീ വകുപ്പുകളുടെ പരിശോധനയില്‍ ക്ഷേത്ര പരിസരത്ത് വെടിക്കെട്ട് നടത്തുന്നത് സുരക്ഷിതമല്ലെന്നും, സുപ്രീംകോടതി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നും കണ്ടെത്തിയിരുന്നു.

കലക്ടറുടെ തീരുമാനത്തിനെതിരെ ക്ഷേത്രം ഭാരവാഹികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും, തീരുമാനമെടുക്കാന്‍ കലക്ടറെ തന്നെ കോടതി ചുമതലപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് അപേക്ഷയില്‍ അനുമതി നല്‍കേണ്ടതില്ലെന്ന് വീണ്ടും കലക്ടര്‍ തീരുമാനിച്ചതോടെയാണ് ക്ഷേത്രം അധികൃതര്‍ വീണ്ടും കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button