Latest NewsKeralaNattuvarthaNews

സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മലപ്പുറം : സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കൊളത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ മഞ്ഞക്കുളം മദ്രസയ്ക്ക് സമീപം കക്കാട്ട് ഷാനവാസിന്‍റെ മകനും കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫര്‍സീന്‍ അഹ്മദ് ആണ് മരിച്ചത്. ഫര്‍സീന്‍റെ മാതാവ് ഇതേ സ്കൂളിൽ അധ്യാപികയാണ്.തന്‍റെ മാതാവിന്‍റെ വീടിനടുത്ത് നിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള സ്കൂളിലേക്ക് പോവുമ്പോഴായിരുന്നു അപകടം.

Also read : സൗദിയിൽ ബസപകടം : നിരവധിപേർക്ക് പരിക്കേറ്റു

സ്കൂളിലേക്ക് പോകാനായി രാവിലെ പത്തരയോടെ ഫര്‍സീന്‍ ബസില്‍ കയറി. നിറയെ കുട്ടികളുണ്ടായിരുന്നതിനാല്‍ പടിയിലാണ് നിന്നിരുന്നത്. യാത്രക്കിടെ വാതിലിന്‍റെ കൊളുത്തില്‍ ബാഗ് കുടുങ്ങി, ഡോര്‍ തുറന്ന് ഫര്‍സീന്‍ റോഡിലേക്ക് തെറിച്ച് വീഴുകയും ശരീരത്തില്‍ ബസിന്‍റെ പിന്‍ചക്രം കയറിയിറങ്ങി സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയുമായിരുന്നു.

ബസില്‍ കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോയതാണ് അപകടകാരണമെന്നും സ്കൂള്‍ ബസിന് ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തിയിരുന്നെങ്കില്‍ ഇങ്ങനെയൊരു അപകടം ഉണ്ടാകുമായിരുന്നില്ലെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button