KeralaLatest NewsNews

സംഘപരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരിൽ കേരളത്തിലെ ക്യാമ്പസുകളിൽ ശാഹിൻ ബാഗുകൾ ഉയരും: ഫ്രറ്റേണിറ്റി മൂവ്മെൻറ്

കോഴിക്കോട്: ”ഹം ദേഖേംഗേ”: ‘കാമ്പസുകളിൽ ശാഹീൻ ബാഗുകൾ ഉയരുന്നു’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് സംഘടിപ്പിക്കുന്ന അനിശ്ചിതകാല കാമ്പസ് ശാഹീൻ ബാഗുകളുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഫറൂഖ് കോളേജിൽ നടന്നു. അലിഗഡ് മുസ് ലിം സർവകലാശാലാ വിദ്യാർത്ഥിയും പൗരത്വ പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയുമായ ഫ്രറ്റേണിറ്റി മൂവ്മെൻറ് ദേശീയ സെക്രട്ടറി ഷർജീൽ ഉസ്മാനി ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലയ്ക്കാത്ത സമരമാണ് ഡൽഹിയിലെ ശാഹീൻബാഗിൽ നടന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 45 ദിവസങ്ങളായി ശാഹീൻബാഗിലെ പ്രക്ഷോഭകർ തെരുവിൽ തന്നെയാണുള്ളത്. മുട്ടുമടക്കാത്ത ആ സമര പോരാളികളും അവരുടെ ധീരതയും സംഘ്പരിവാറിനെ ഭയപ്പെടുത്തുന്നുണ്ട്. ഡൽഹി ഇലക്ഷൻ പ്രചാരണ വേളയിൽ ശാഹീൻബാഗിനെ തുടച്ചു നീക്കാൻ വേണ്ടി ബി ജെ പിക്ക് വോട്ട് ചെയ്യണമെന്നാണ് അമിത്ഷാ ആവശ്യപ്പെടുന്നത്. എന്നാൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശാഹീൻബാഗുകൾ ഉയർന്നു കൊണ്ടിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. ഫാറൂഖ് കോളേജിലൂടെ കേരളത്തിലെ ക്യാമ്പസുകളും ശാഹീൻബാഗിനോട് ഐക്യദാർഢ്യപ്പെടുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷെഫ്റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ, ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി എന്നിവർ സംസാരിച്ചു. ഫറൂഖ് കോളേജ് യൂണിറ്റ് പ്രസിഡന്റ് വസീൽ സ്വാഗതവും ഫൈറൂസ്‌ സമാപനവും നിർവഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button