Latest NewsNewsIndia

മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും വിവേകം ഉദിച്ചത് നന്നായി, നേരത്തെ ചെയ്യേണ്ടിയിരുന്നത് കാര്യമാണിത് : രമേശ് ചെന്നിത്തല

തിരുവനന്തപുരം  : പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎയിൽ നിന്നും സംസ്ഥാന പോലീസിന് തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് വൈകി വന്ന വിവേകമാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇപ്പോഴെങ്കിലും വിവേകം ഉദിച്ചത് നന്നായി. നേരത്തെ ചെയ്യേണ്ടിയിരുന്നത് കാര്യമാണിത്. യുഎപിഎ ചുമത്തിയത് കൊണ്ടാണ് കേസ് എൻഐഎക്ക് വിടേണ്ടി വന്നതെന്നും വസ്തുത പ്രതിപക്ഷം പറഞ്ഞപ്പോൾ ബോധ്യപ്പെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Also read : തീവണ്ടിയില്‍ സ്വര്‍ണ കള്ളക്കടത്ത് : തൃശൂര്‍ സ്വദേശി പിടിയില്‍

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം നടക്കട്ടെ. പാലാരിവട്ടം പാലം നി‍ർമ്മാണം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾക്കൊന്നും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നു പറഞ്ഞ ചെന്നിത്തല പ്രതിപക്ഷം ഉന്നയിച്ച അഴിമതിയാരോപങ്ങളിലും ഇതുപോലെ പ്രോസിക്യൂഷൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടു.

അലനും താഹയ്ക്കും എതിരായ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച വിവരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു. സംസ്ഥാന പൊലീസിന് തന്നെ കേസ് തിരികെ നൽകണമെന്നാവശ്യപ്പെട്ടാണ് കത്തെന്നും പ്രതിപക്ഷത്തിന്‍റെ കൂടി അഭിപ്രായം മാനിച്ചാണ് കത്ത് നൽകിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button