Latest NewsNewsBollywoodEntertainment

സണ്ണീ ലിയോണിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ ; വീഡിയോ

ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും കുട്ടിത്തം നിറഞ്ഞ തമാശകളും മറ്റുമായി ആരാധകരെ സന്തോഷത്തിലാഴ്ത്തുന്നതും ചിരിപ്പിക്കുന്നതുമായ വീഡിയോകളാണ് താരം പങ്ക് വെക്കാറുള്ളത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്.

സണ്ണി ലിയോണി മരം കയറുന്ന വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നീ എന്താണ് ഈ ചെയ്യുന്നത്? എന്നാണ് മരത്തിനടുത്തേക്ക് നടന്ന സണ്ണിക്ക് പ്പമുണ്ടായിരുന്ന സുഹൃത്തില്‍ നിന്ന് ഉയര്‍ന്ന ആദ്യ ചോദ്യം. ‘ഞാനീ മരം കയറുകയാണ്’ എന്ന് സണ്ണി ഉത്തരവും നല്‍കി.

പിന്നെ ഒട്ടും താമസിച്ചില്ല. ഒരു കൊച്ചു കുട്ടിയെ പോലെ സണ്ണി മരത്തിന്റെ ചില്ലകള്‍ ഒന്നൊന്നായി കയറി. ഒടുവില്‍ പറ്റിയ ഒരു സ്ഥലത്ത് എത്തിയതും ചാരികിടന്നു വിശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മരംകയറ്റ വീഡിയോ സണ്ണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/B8DuRydhq1w/

shortlink

Related Articles

Post Your Comments

Related Articles


Back to top button