KeralaLatest NewsNews

ലൗ ജിഹാദ്; ബെന്നി ബെഹനാനെ അഭിനന്ദിച്ച്‌ ബോളിവുഡ് നടി

കൊച്ചി: ലൗ ജിഹാദുമായി ബന്ധപ്പെട്ട് ചോദ്യം ഉയർത്തിയ ചാലക്കുടി എംപി ബെന്നി ബെഹനാന് അഭിനന്ദിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കർ രംഗത്ത്. താങ്കളുടെ ഈ ശ്രമത്തിന് നന്ദി. ഡല്‍ഹി തെരഞ്ഞെടുപ്പ് സമയത്തും ലൗ ജിഹാദ് ഇല്ലെന്ന സത്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ടുപറയിച്ചതില്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുളളില്‍ കേരളത്തില്‍ ലൗ ജിഹാദ് സംബന്ധിച്ച്‌ ഏതെങ്കിലും കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കണമെന്നായിരുന്നു ലോക്‌സഭയില്‍ ബെന്നി ബെഹനാന്റെ ചോദ്യം. ഇക്കാര്യവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റായ സുമിത് കാശ്യപയ്ക്ക് നന്ദി അറിയിച്ച്‌ നേരത്തെ സ്വര ഭാസ്‌കർ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് പറയിപ്പിച്ചത് എംപിയായ ബെന്നി ബെഹനാനാണെന്ന് കാശ്യപ് ട്വിറ്ററിലുടെ അറിയിച്ചതോടെയാണ് നടി ബെന്നി ബെഹനാനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Read also: വിജയിനെ കൂടാതെ തമിഴ് സിനിമാ മേഖലയിലെ പലരുടെയും സ്ഥാപനങ്ങളിൽ റെയ്‌ഡ്‌ ഒരേ സമയം, പ്രമുഖ സിനിമാ ഫിനാന്‍സിയറുടെ വീട്ടിലും റെയ്ഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button