KeralaLatest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…. ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലം-കായംകുളം റൂട്ടില്‍ ചില ട്രെയ്നുകളുടെ സര്‍വീസ് റദ്ദാക്കി. കൊല്ലം-കായംകുളം സെക്ഷനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാലാണ് ഇത്.

8, 9 തിയതികളില്‍ 3 പാസഞ്ചര്‍ ട്രെയ്നുകള്‍ പൂര്‍ണമായും, 2 മെമു ട്രെയ്നുകള്‍ ഭാഗീകമായും റദ്ദാക്കി. കൊല്ലം-എറണാകുളം(56392), കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം(56387), കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം(56388) എന്നീ പാസഞ്ചര്‍ ട്രെയ്നുകള്‍ 9ാം തിയതി സര്‍വീസ് നടത്തില്ല.

എട്ടിന് ആലപ്പുഴ-കൊല്ലം മെമു(66311) കായംകുളം വരെയും, 9ന് കൊല്ലം-ആലപ്പുഴ മെമു(66312) കായംകുളം മുതല്‍ ആലപ്പുഴ വരേയും മാത്രമാവും സര്‍വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button