KeralaLatest NewsNews

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം : ട്രെയിനുകള്‍ റദ്ദാക്കി : ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു : വിശദവിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വെ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗത നിയന്ത്രണം, ട്രെയിനുകള്‍ റദ്ദാക്കി . ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു . വിശദവിവരങ്ങള്‍ പുറത്തുവിട്ട് റെയില്‍വെ.
പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ആലപ്പുഴ വഴിയുള്ള നാല് മെമു ട്രെയിനുകള്‍ 11 മുതല്‍ 14 വരെ പൂര്‍ണമായും റദ്ദാക്കി. ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയിലെ പാതയിരട്ടിപ്പിക്കല്‍ ജോലികളെ തുടര്‍ന്നാണ് ഇത്. എറണാകുളം -കൊല്ലം മെമു(66303), കായംകുളം-എറണാകുളം മെമു(66316), കൊല്ലം -എറണാകുളം മെമു(66302), എറണാകളും -കായംകുളം(66315) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

നേത്രാവതിയും ശതാബ്ദിയും ഉള്‍പ്പടെയുള്ള തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴവഴിയുള്ള കായംകുളം -എറണാകുളം പാസഞ്ചര്‍(56380), ആലപ്പുഴ-കൊല്ലം മെമു(66311), കോട്ടയം വഴിയുള്ള കൊല്ലം -എറണാകുളം മെമു(66308), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388), എറണാകുളം -കായംകുളം പാസഞ്ചര്‍(56383), എറണാകുളം -കൊല്ലം മെമു(66309), എറണാകുളം-കായംകുളം പാസഞ്ചര്‍(56387), കോട്ടയം-കൊല്ലം-കോട്ടയം മെമു(66318), കൊല്ലം മെമു(66317) എന്നീ തീവണ്ടികള്‍ 14നും റദ്ദാക്കിയിട്ടുണ്ട്.
12-ന് പുറപ്പെടുന്ന പോര്‍ബന്തര്‍ -കൊച്ചുവേളി എക്‌സ്പ്രസ് (19262), 14-ന് പുറപ്പെടുന്ന ഖോരക്പുര്‍-തിരുവനന്തപുരം എക്‌സ്പ്രസ്(12511), കൊച്ചുവേളി-ഛണ്ഡീഗഢ് എക്‌സ്പ്രസ്(12217), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ്(16346), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12075), കൊച്ചുവേളി-മൈസൂരൂ എക്‌സ്പ്രസ്(16316), തിരുവനന്തപുരം-ഷാലിമാര്‍ എക്‌സ്പ്രസ്(22641) എന്നീ തീവണ്ടികള്‍ കോട്ടയം തിരിച്ചുവിടും.

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56366) എറണാകുളത്ത് നിന്നായിരിക്കും 14ന് യാത്ര പുറപ്പെടുക. 14ന് പുറപ്പെടുന്ന മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്(16605) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍-കോട്ടയം പാസഞ്ചര്‍(56304) കായംകുളത്തും ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56365) എറണാകുളത്തും യാത്ര അവസാനിപ്പിക്കും. 15-ന് പുറപ്പെടേണ്ട നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്(16606) എറണാകുളത്ത് നിന്നായിരിക്കും പുറപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button