Latest NewsNewsIndia

വനിതാ കമാൻഡർമാരെ നിയമിക്കാത്തത് സൈന്യത്തിലെ പുരുഷൻമാർ അവരെ അംഗീകരിക്കാത്തതിനാലെന്ന് കേന്ദ്ര സ‍ർക്കാർ

ദില്ലി: സൈന്യത്തിൽ വനിതാ കമാൻ‍ഡർമാരെ നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. വനിതാ കമാൻഡർമാരെ നിയമിക്കാത്തത് സൈന്യത്തിലെ പുരുഷൻമാർ അവരെ അംഗീകരിക്കാത്തതിനാലാണെന്നാണ് കേന്ദ്ര സ‍ർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. ചില വനിതാ സൈനിക ഉദ്യോഗസ്ഥർ സുപ്രീംകോടതിയിൽ നൽകിയ ഹർജിക്കാണ് കേന്ദ്രം വിശദീകരണം നൽകിയത്. സൈന്യത്തിലെ കമാൻഡിംഗ് പോസ്റ്റുകളിലേയ്ക്ക് വനിതാ ഉദ്യോഗസ്ഥരെ പരിഗണിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹ‍ർജി. പെർമനെന്‍റ് കമ്മീഷനിംഗ് ലഭിച്ചു കഴി‍ഞ്ഞാൽ വനിതാ  സൈനികരെയും കമാൻഡിംഗ് പോസ്റ്റിലേയ്ക്ക് പരിഗണിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ഇതിനെതിരെയാണ് കേന്ദ്ര സ‍ർക്കാർ കോടതിയിൽ വിശദീകരണം നൽകിയത്. കമാൻഡിംഗ് പോസ്റ്റ് വളരെയധികം ശാരീരിക മാനസിക വെല്ലുവിളികൾ നിറഞ്ഞതാണ്. യുദ്ധതടവുകാരായി ശത്രുക്കൾ വനിതകളെ പിടിച്ചു കൊണ്ടുപോകുന്നത് ഒഴിവാക്കാനുമാണ് പോസ്റ്റിംഗ് നൽകാത്തതെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഹർജി പരഗണിച്ച ബഞ്ച് കാലം മാറുന്നതിന് അനുസരിച്ച് ഇത്തരം കാര്യങ്ങളിൽ മാറ്റം വരണമെന്നും, വനിതാ സൈനികർക്ക് മാത്രമായി കമാൻഡിംഗ് പദവിയിൽ എത്തുന്നതിൽ വിലക്ക് ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വനിതാ സൈനകർക്കും ഇത്തരം ഉയർന്ന പോസ്റ്റുകൾ വഹിക്കാനുള്ള അവസരം നൽകണമെന്നും, പൊലീസ് സേനയിൽ ഉയർന്ന പദവികൾ വഹിച്ച് വിജയം കൈവരിച്ച നിരവധി വനിതകൾ ഉണ്ടെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button