Latest NewsNewsBusiness

കൊറോണ വൈറസ് : ലോക വ്യാപാര മേഖലയില്‍ മാന്ദ്യം : വജ്രവ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടം

സൂറത്ത്: ചൈനയിലെ കാറോണ വൈറസ് , ലോക വ്യാപാര മേഖലയില്‍ മാന്ദ്യം… വജ്രവ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടം . സൂറത്തിലെ വജ്രവിപണിയെയാണ് കൊറോണ വൈറസ് കാര്യമായി ബാധിയ്ക്കുക. 8000 കോടി രൂപയുടെ കയറ്റുമതി വ്യാപാരം നഷ്ടമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അടുത്ത രണ്ട് മാസത്തേക്ക് ഹോങ്കോങ്ങിലേക്കുള്ള വജ്ര കയറ്റുമതി നിര്‍ത്തി വെക്കേണ്ടി വരുമെന്നാണ് സൂചന. സൂറത്തില്‍ നിന്ന് മുഖ്യമായും വജ്രം കയറ്റി അയയ്ക്കുന്നത് ഹോങ്കോങ്ങിലേക്കാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപാര-വ്യവസായ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുന്ന ഹോങ്കോങ്ങിലെ വ്യാപാരമേഖലയ്ക്ക് മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ഓരോ വര്‍ഷവും സൂറത്തില്‍ നിന്ന് 50,000 കോടി രൂപയുടെ വജ്രം കയറ്റി അയക്കാറുണ്ടെന്ന് ജെംസ് ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍(ജിജെഇപിസി)റീജണല്‍ ചെയര്‍മാന്‍ ദിനേഷ് നവാദിയ പറഞ്ഞു.

സൂറത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ 37 ശതമാനം വജ്രമാണ്. ഹോങ്കോങ്ങില്‍ ഒരു മാസത്തോളം അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഗുജറാത്തില്‍ നിന്നുള്ള വ്യാപാരികള്‍ നാട്ടിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ വ്യാപാരം വന്‍ നഷ്ടത്തിലാവുമെന്ന് ദിനേഷ് നവാദിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button