Latest NewsIndia

ഷഹീന്‍ബാഗില്‍ വെടിവെച്ചയാളുടെ രാഷ്ട്രീയം പരസ്യമായി പറഞ്ഞ ഡിസിപിയെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് മാറ്റി

രാഷ്ട്രീയം കലര്‍ത്തിയുള്ള പ്രസ്താവനകള്‍ നടത്തിയതിന് ഇയാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിട്ടുമുണ്ട്.

ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത ആള്‍ ആം ആദ്മി പാര്‍ട്ടക്കാരനാണെന്ന് പരസ്യപ്രസ്താവന നടത്തിയ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. ക്രൈംബ്രാഞ്ച് ഡിസിപി ആയ രാജേഷ് ഡിയോക്കെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. രാഷ്ട്രീയം കലര്‍ത്തിയുള്ള പ്രസ്താവനകള്‍ നടത്തിയതിന് ഇയാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിട്ടുമുണ്ട്.

വിജയിന്റെ കസ്റ്റഡി, ചെന്നൈയിലെത്തിച്ചു തെളിവെടുപ്പ് നടത്തി ; രാത്രി വൈകിയും പരിശോധനകള്‍

വെടിവെപ്പ് നടത്തിയ ആളും പിതാവും ഒരു വര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കഴിഞ്ഞ ദിവസം രാജേഷ് ഡിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പരാമര്‍ശിക്കുന്ന പ്രസ്താവന നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കും. ഈ പ്രസ്താവന സംബന്ധിച്ച്‌ അന്വേഷണം നടന്ന് വരികയാണ്. കൂടുതല്‍ നടപടികള്‍ അന്വേഷണത്തിന് ശേഷമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button