Latest NewsIndia

ഷഹീന്‍ ബാഗ്‌ വെടിവയ്‌പ്പ് ഗാന്ധി രക്‌തസാക്ഷിത്വം ഓര്‍മിപ്പിച്ചെന്ന്‌ ഭൂപേഷ്‌ ബാഗല്‍, വെടിവെച്ചത് ആം ആദ്മി പ്രവർത്തകൻ എന്ന് റിപ്പോർട്ട്

കപില്‍ ഗുജ്ജാറിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു.

റായ്‌പുര്‍: ഷഹീന്‍ ബാഗിലെ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭവേദിയിലെ വെടിവയ്‌പ്പ്‌ ഗാന്ധി രക്‌തസാക്ഷിത്വത്തെ ഓര്‍മിപ്പിച്ചെന്നു ഛത്തീസ്‌ഗഡ്‌ മുഖ്യമന്ത്രി ഭൂപേഷ്‌ ബാഗല്‍. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കുനേരേയാണു വെടിയുതിര്‍ത്തതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സത്യത്തിന്റെയും അഹിംസയുടെയും മാര്‍ഗത്തിലൂടെ സഞ്ചരിച്ച പാരമ്ബര്യമുള്ള മഹാത്മാ ഗാന്ധിയുടെയും ഗുരു ഖാസിദാസിന്റെയും ഗുരു നാനാക്കിന്റെയും രാജ്യമാണിത്‌. സ്‌ത്രീകള്‍ സമാധാനപരമായി സമരംചെയ്യുന്നിടത്താണ്‌ വെടിവയ്‌പ്പുണ്ടായത്‌.

അത്‌ സമാധാനത്തിന്റെ പാതയില്‍ സഞ്ചരിച്ച ഗാന്ധിജിയെ വെടിവച്ചുവീഴ്‌ത്തിയ ജനുവരി മുപ്പതിന്റെ ഓര്‍മയുണര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വെടിവെപ്പിൽ പുതിയ ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഷഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് സമീപം വെടിയുതിര്‍ത്തത് ആം ആദ്മി പ്രവര്‍ത്തകനെന്ന് കണ്ടെത്തല്‍. ഡല്‍ഹി ക്രൈം ബ്രാഞ്ചാണ് അക്രമി ആം ആദ്മി പ്രവര്‍ത്തകനാണെന്ന കാര്യം സ്ഥിരീകരിച്ചത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വം വാര്‍ത്ത നിഷേധിച്ച്‌ രംഗത്തെത്തി.

ഇതോടെ പിടിയിലായ 25കാരനായ കപില്‍ ഗുജ്ജാറിന് ആം ആദ്മി പാര്‍ട്ടിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടു.കപില്‍ ഗുജ്ജാറിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ക്കൊപ്പം ഇയാള്‍ നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. പാര്‍ട്ടി നേതൃത്വം വാര്‍ത്ത തള്ളിക്കളഞ്ഞതോടെ ക്രൈം ബ്രാഞ്ച് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടു.

ഷഹീൻ ബാഗ് സമരക്കാർക്ക് നേരെ വെടിയുതിർത്ത് ജയ് ശ്രീ രാം വിളിച്ച ആൾ ആം ആദ്മി പ്രവർത്തകൻ, തെളിവുകൾ പുറത്തു വിട്ട് പോലീസും മാധ്യമങ്ങളും

കൂടാതെ കപിലിന്റെ പിതാവ് ഗജേ സിംഗും ആം ആദ്മി പ്രവര്‍ത്തകനാണെന്ന് കണ്ടെത്തിയിട്ടുണ്ട്.സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ ഉണ്ടായിരുന്ന സ്ഥലത്തിനു സമീപത്തു നിന്നാണ് കപില്‍ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. എന്നാല്‍ ഇതിനു പിന്നാലെ തോക്കിന് എന്തോ കേടുപാട് സംഭവിച്ചെന്നും ഇതോടെ കപില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് പിടിയിലായതെന്നും ദൃക്‌സാക്ഷി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button