Latest NewsIndia

‘ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്‌റ്റ്‌’ 15 അംഗങ്ങളെ പ്രഖ്യാപിച്ചു, അംഗങ്ങളുടെ പേര് വിവരങ്ങൾ പുറത്ത്

15 അംഗങ്ങളുള്ള ട്രസ്‌റ്റിനെ നയിക്കുന്നത്‌ രാമ ജന്മഭൂമി-ബാബറി മസ്‌ജിദ്‌ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോരാടിയ അഭിഭാഷകനും തര്‍ക്കവിഷയത്തില്‍ ഹിന്ദു പാര്‍ട്ടികളുടെ ഉപദേഷ്‌ടാവുമായിരുന്ന കെ.പരാശരനാണ്‌.

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തനായി രൂപീകരിച്ച ട്രസ്‌റ്റിലെ 15 അംഗങ്ങളെ പ്രഖ്യാപിച്ചു. സ്വതന്ത്ര സംവിധാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്‌റ്റില്‍ 15 അംഗങ്ങളുണ്ടാകുമെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ട്വിറ്ററിലൂടെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്‌ അംഗങ്ങളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നത്‌.രാജ്യത്തെ വിവിധ ഹിന്ദു മതാചാര്യന്മാരും, സാധാരണക്കാരുമടങ്ങുന്ന 15 അംഗങ്ങളുള്ള ട്രസ്‌റ്റിനെ നയിക്കുന്നത്‌ രാമ ജന്മഭൂമി-ബാബറി മസ്‌ജിദ്‌ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോരാടിയ അഭിഭാഷകനും തര്‍ക്കവിഷയത്തില്‍ ഹിന്ദു പാര്‍ട്ടികളുടെ ഉപദേഷ്‌ടാവുമായിരുന്ന കെ.പരാശരനാണ്‌.

ഒന്‍പത്‌ സ്‌ഥിരാംഗങ്ങളും നാമനിര്‍ദേശത്തിലുടെ തെരഞ്ഞെടുക്കുന്ന 15 അംഗങ്ങളാണ്‌ ട്രസ്‌റ്റിലുണ്ടാകുക. ശങ്കരാചാര്യ വാസുദേവാനന്ദ്‌, മാധവാചാര്യ സ്വാമി, പരമാനന്ദ്‌ ഹരിധ്വാര്‍, സ്വാമി ഗോവിന്ദ്‌ദേവ്‌ ഗിരി തുടങ്ങിയ സന്യാസിമാരും, വിമലേന്ദു മോഹന്‍ പ്രതാപ്‌ മിശ്ര, ഡോ. അനില്‍ മിശ്ര, മഹന്ദ്‌ ധീരേന്ദ്ര ദാസ്‌, തുടങ്ങിയവരും ദളിത്‌ വിഭാഗത്തില്‍നിന്നുള്ള പ്രതിനിധിയായി കാമേശ്വര്‍ ചൗപാലുമാണ്‌ ട്രസ്‌റ്റിലെ സ്‌ഥിരാംഗങ്ങള്‍.രണ്ട്‌ പ്രമുഖ വ്യക്‌തികളെ ഭൂരിപക്ഷ പ്രമേയത്തിലൂടെ ട്രസ്‌റ്റിന്റെ ഭാഗമാക്കും.

”സര്‍വ്വകാര്യസിദ്ധിക്ക് ഈ സ്‌തോത്ര മന്ത്രം”, ശക്തികൂടിയ ഈ മന്ത്രം ജപിക്കുന്നതിന് മുമ്പ് ഗുരു ഉപദേശം സ്വീകരിക്കേണ്ടതും വ്രതശുദ്ധി പാലിക്കുകയും വേണം

ജില്ലാ മജിസ്‌ട്രേറ്റ്‌ എകസ്‌ ഒഫീഷ്യോ ട്രസ്‌റ്റിയായിരിക്കും. രാമക്ഷേത്ര സമുച്ചയത്തിന്റെ ഭരണ വികസനത്തിനായി ചെയര്‍മാനെയും ട്രസ്‌റ്റ് തെരഞ്ഞെടുക്കും. ഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷ്‌ ആസ്‌ഥാനമാക്കിയാകും ട്രസ്‌റ്റിന്റെ പ്രവര്‍ത്തനം. ഐ.എ.എസ്‌. തലത്തിലുള്ള ഒരു പ്രതിനിധിയെ കേന്ദ്ര സര്‍ക്കാരും ഒരാളെ സംസ്‌ഥാന സര്‍ക്കാരും നാമനിര്‍ദേശം ചെയ്യും.

shortlink

Post Your Comments


Back to top button