Latest NewsIndia

രാമജന്മഭൂമിയിലെ 67 ഏക്കറില്‍ ഒരു ഭാഗത്തും ഖബര്‍സ്ഥാനുകള്‍ ഇല്ല, ഇവിടെ 5 ഏക്കർ വിട്ടു നൽകാനാവില്ലെന്ന് അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ്

എന്നാൽ രാമജന്മഭൂമിയിലെ 67 ഏക്കറില്‍ ഒരു ഭാഗത്തും ഖബര്‍സ്ഥാനുകള്‍ ഇല്ല , അതുകൊണ്ട് തന്നെ അഞ്ചേക്കര്‍ ഭൂമി വിട്ടു നല്‍കുകയുമില്ലെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു .

ലക്നൗ : രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിശ്ചയിച്ചിരിക്കുന്ന ഭൂമിയില്‍ മുസ്ലീം ഖബര്‍സ്ഥാനുകളിലില്ലെന്ന് അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് . ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിയില്‍ മുസ്ലീം ഖബര്‍സ്ഥാന്‍ ഉണ്ടെന്ന് കാട്ടി സുപ്രീം കോടതി അഭിഭാഷകന്‍ എം ആര്‍ ഷംഷാദാണ് ട്രസ്റ്റിനു കത്ത് നല്‍കിയത് . എന്നാൽ രാമജന്മഭൂമിയിലെ 67 ഏക്കറില്‍ ഒരു ഭാഗത്തും ഖബര്‍സ്ഥാനുകള്‍ ഇല്ല , അതുകൊണ്ട് തന്നെ അഞ്ചേക്കര്‍ ഭൂമി വിട്ടു നല്‍കുകയുമില്ലെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു .

പുല്‍വാമ ഭീകരാക്രമണം രാഷ്ട്രീയവത്കരിച്ച്‌ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എത്തിയ രാഹുലിനെ പുകഴ്ത്തി പാകിസ്താന്‍

1855 ലെ കലാപത്തില്‍ കൊല്ലപ്പെട്ട 75 മുസ്ലീങ്ങളെ അടക്കം ചെയ്തത് അഞ്ചേക്കര്‍ ഭൂമിയിലാണെന്നും അതുകൊണ്ട് തര്‍ക്ക മന്ദിരത്തിനു സമീപമുള്ള അഞ്ച് ഏക്കര്‍ ഭൂമി മുസ്ലീങ്ങള്‍ക്കായി മാറ്റി വയ്ക്കണമെന്നുമാണ് ഷംഷാദിന്റെ ആവശ്യം .അയോദ്ധ്യയിലെ 9 ഓളം മുസ്ലീങ്ങളുടെ പ്രതിനിധിയായാണ് ഇക്കാര്യം ഉന്നയിച്ചതെന്നും ഷംഷാദ് കത്തില്‍ ചൂണ്ടിക്കാട്ടി .എന്നാല്‍ 67 ഏക്കര്‍ രാമജന്മഭൂമിയില്‍ അത്തരമൊരു ശ്മശാനം ഇല്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് ജാ മുഖേന ട്രസ്റ്റ് അംഗങ്ങള്‍ വ്യക്തമാക്കി .

shortlink

Post Your Comments


Back to top button