Latest NewsNewsIndia

പരസ്യം വിശ്വസിച്ചു മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി

പരസ്യം വിശ്വസിച്ചു മരുന്ന് വാങ്ങിക്കഴിച്ച് രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വന്‍ പരസ്യങ്ങളാണ് നല്‍കുന്നത്. ശ്വാസം മുട്ടല്‍ മാറാനും മുട്ടുവേദനമാറാനുമൊക്കെയുള്ള മരുന്നുകളാണ് ഇതില്‍പ്രധാനം. പരസ്യം കണ്ട് മരുന്നു വാങ്ങിക്കഴിച്ചിട്ടും വാങ്ങുന്നവര്‍ക്ക് കാര്യമായ പ്രയോജനമൊന്നും ലഭിക്കാറില്ലയെന്നതാണ് വാസ്തവം. പ്രതിവര്‍ഷം 20000 കോടിയുടെ ആയുര്‍വേദ മരുന്ന് വിപണനമാണ് രാജ്യത്ത് നടക്കുന്നത്. 1000 കോടി പരസ്യമേഖലയില്‍ ഇറക്കിക്കളിക്കുന്നതിനാലാണത്. കേരളത്തിലാവട്ടെ പ്രതിവര്‍ഷം 2,000 കോടി രൂപയുടെ മരുന്നുവിപണനം നടക്കുമ്പോള്‍ 300 കോടി രൂപയെങ്കിലും പരസ്യത്തിനു ചെലവഴിക്കുന്നു.

എന്നാല്‍ ഇനി മുതല്‍ ആങ്ങനെ ഇല്ല.പരസ്യം വിശ്വാസിച്ചു അത് വാങ്ങിക്കഴിച്ചു രോഗം മാറിയില്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് കിട്ടാന്‍ പോകുന്നത് വമ്പന്‍ പണിയാണ്.
സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതോ ആക്ഷേപിക്കുന്നതോ വിധത്തിലോ പ്രസിദ്ധീകരിക്കുന്ന ഔഷധ പരസ്യങ്ങള്‍ക്ക് കനത്ത ശിക്ഷനല്‍കുന്ന നിയമം കേന്ദ്രം ഒരുക്കുകയാണ്. ഇത് കേരളത്തിലെ പ്രമുഖ കമ്പനികള്‍ക്ക് അടക്കം പണി കിട്ടും. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തില്‍ ഭേദഗതിവരുത്താനുള്ള കരട് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

നിയമവിധേയമല്ലാത്ത പരസ്യം പ്രസിദ്ധീകരിച്ചാല്‍ രണ്ടുവര്‍ഷംവരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ. നിലവില്‍ ആറുമാസം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടി ചേര്‍ന്നോ ആണ് ശിക്ഷ.തെറ്റ് ആവര്‍ത്തിച്ചാല്‍ വീഴ്ച ആവര്‍ത്തിച്ചാല്‍ പുതിയ നിയമപ്രകാരം അഞ്ചുവര്‍ഷംവരെ തടവും 50 ലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.

ആവര്‍ത്തിച്ചുള്ള കുറ്റത്തിന് ഒരുവര്‍ഷംവരെ തടവാണ് നിലവിലെ ശിക്ഷ. ഇതില്‍ പിഴയെപ്പറ്റി പറയുന്നുമില്ല. പുതിയ നിയമത്തില്‍, പരസ്യങ്ങളുടെ നിര്‍വചനത്തിലും മാറ്റംവരുത്തുന്നുണ്ട്. ഡിജിറ്റല്‍ മാധ്യമങ്ങളെയും ഉള്‍പ്പെടുത്തുന്നതാണ് പ്രധാന മാറ്റം. നോട്ടീസുകള്‍, സര്‍ക്കുലറുകള്‍, ലേബലുകള്‍, റാപ്പറുകള്‍, ഇന്‍വോയ്സ്, ബാനര്‍, പോസ്റ്റര്‍ തുടങ്ങിയ സംവിധാനങ്ങളെയും പരസ്യത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി. ആയുര്‍വേദം, യുനാനി, സിദ്ധ തുടങ്ങിയ വിഭാഗങ്ങളെക്കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. നേരത്തെ 54 രോഗവിഭാഗങ്ങള്‍ക്കായിരുന്നു നിയമം ബാധകമെങ്കില്‍ ഇപ്പോഴത് 78 ഇനങ്ങളായാണ് പരിഷ്‌കരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button