KeralaLatest NewsNews

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാഹനം ആക്രമിച്ചു; നാലു പേർ പിടിയിൽ

അടൂര്‍: അടൂരിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാഹനം ആക്രമിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേഷിന്‍റെ കാര്‍ ആണ് തകര്‍ത്തത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. അടൂര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ALSO READ: യുവ നടി ആക്രമിക്കപ്പെട്ട കേസ്: നടനും സംവിധായകനുമായ ലാലിനെയും കുടുംബത്തെയും വിസ്തരിച്ചു; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

അടൂര്‍ സ്വദേശികളായ വിഷ്ണു, ശരത്, രഞ്ജിത്ത്, അരുണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമായി പൊലീസ് പറയുന്നത്.

Related Articles

Post Your Comments


Back to top button