Latest NewsNewsFootballSports

ആ റെക്കോര്‍ഡ് ഇനി ക്ലോപ്പിന് സ്വന്തം ; പിന്തള്ളിയത് ഗ്വാര്‍ഡിയോളയെ

പ്രീമിയര്‍ ലീഗില്‍ ജനുവരി മാസത്തിലെ ഏറ്റവും മികച്ച പരിശീലകനുള്ള അവാര്‍ഡ് ക്‌ളോപ്പ് സ്വന്തമാക്കി. ഈ സീസണില്‍ ഇത് അഞ്ചാം തവണയാണ് ലിവര്‍പൂള്‍ പരിശീലകന്‍ ഈ അവാര്‍ഡ് നേടുന്നത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ മാനേജര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടുന്ന താരം പരിശീലകന്‍ എന്ന റെക്കോര്‍ഡും ഇതോടെ ക്‌ളോപ്പിന്റെ പേരിലായി.

ജനുവരിയില്‍ കളിച്ച 5 കളികളില്‍ 5 എണ്ണത്തിലും ജയിച്ചാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തങ്ങളുടെ കരുത്ത് കൂട്ടിയത്. 2017-2018 സീസണില്‍ 4 അവാര്‍ഡ് നേടിയ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗര്‍ഡിയോളയുടെ റെക്കോര്‍ഡ് ആണ് ക്‌ളോപ്പ് ഇന്നത്തെ നേട്ടത്തോടെ തകര്‍ത്തത്. ഓഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ക്ലോപ്പ് അവാര്‍ഡിന് അര്‍ഹനായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button