Latest NewsNews

ഷഹീൻബാഗ് പ്രതിഷേധത്തിൽ ഉണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവം : സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഷഹീന്‍ ബാഗ് പ്രതിഷേധത്തിൽ ഉണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ കേസ് എടുത്ത് സുപ്രീം കോടതി. പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയുന്നത് മുന്‍നിര്‍ത്തി എടുത്ത കേസ് ഫെബ്രുവരി 10ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

Also read : രാജ്യത്തെ ജനങ്ങള്‍ക്കു പ്രതിഷേധിക്കാനും പ്രതികരിക്കാനും ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ആതു തന്നെയാണു നമ്മുടെ വലിയ ആയുധം : ചന്ദ്രശേഖര്‍ ആസാദ്

പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും കുഞ്ഞുങ്ങളെ ങ്കെടുപ്പിക്കുന്നത് ക്രൂരതയായി കണ്ട് നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ധീരതക്കുള്ള ദേശിയ അവാര്‍ഡ് നേടിയ പന്ത്രണ്ടുകാരന്‍ സെന്‍ ഗുണ്‍രതന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുഞ്ഞിന്റെ അവകാശം സംരക്ഷിക്കുന്നതില്‍ മാതാപിതാക്കളും ഷഹീന്‍ബാഗ് സമരത്തിന്റെ സംഘാടകരും പരാജയപ്പെട്ടതായി സെന്‍ ഗുണ്‍രതന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു

ഷഹീന്‍ ബാഗിലെ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് മടങ്ങുന്നതിന് ഇടയില്‍ ജനുവരി 30നാണ് നാല് മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തിനിടയില്‍ മരിച്ചത്. അതിശൈത്യത്തെ തുടര്‍ന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button