Latest NewsNews

ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി 1,530 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന ബജറ്റില്‍ 1530 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതില്‍ കേന്ദ്ര സഹായം കൂടി ലഭ്യമാകുന്ന പദ്ധതികളായ നാഷണല്‍ ഹെല്‍ത്ത് മിഷന്‍, നാഷണല്‍ ആയുഷ് മിഷന്‍, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി എന്നിവയ്ക്ക് സംസ്ഥാന വിഹിതമായി വകയിരുത്തപ്പെട്ടിട്ടുള്ള 549.8 കോടി രൂപയും ഉള്‍പ്പെടും. 700 കോടിയിലധികം ചെലവ് വേണ്ടി വരുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി വരും വര്‍ഷവും തുടരുന്നതാണ്. ഇതിന് കേന്ദ്ര വിഹിതമായി ലഭിക്കുന്നത് വെറും 140 കോടി രൂപയാണ്. അതോടൊപ്പം ഈ ഇന്‍ഷ്വറന്‍സ് സ്‌കീമിന് പുറത്തുള്ളതും മറ്റ് ആരോഗ്യ പദ്ധതികളില്‍ ഉള്‍പ്പെടാത്തതുമായ കുടുംബങ്ങള്‍ക്ക് പഴയ കാരുണ്യ ബനവലന്റ് ഫണ്ട് സ്‌കീമിന്റെ ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭ്യമാകുന്നതാണ്.

ഇ- ഗവേണന്‍സിന് 10 കോടി, മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി 17.6 കോടി, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ക്ക് 13 കോടി, പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി, ആരോഗ്യ കിരണത്തിന് 19 കോടി, വിവിധ ആശുപത്രികളിലെ എമര്‍ജന്‍ജസി മെഡിക്കല്‍ കെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 10 കോടി, ജില്ലാ ജനറല്‍ ആശുപത്രികളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സംവിധാനം വികസിപ്പിക്കുന്നതിന 21 കോടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 28 കോടി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലബോറട്ടറി സ്ഥാപിക്കുന്നതിന് 7.5 കോടി, ആശുപത്രികളില്‍ രോഗീ സൗഹൃദ സംവിധാനം ഒരുക്കുന്നതിന് 32 കോടി, തീരദേശ, ട്രൈബല്‍ മേഖലകളിലും വിദൂര സ്ഥലങ്ങളിലുള്ള ആശുപത്രികളില്‍ ആവശ്യമായ ഭൗതിക സൗകര്യം വര്‍ധിപ്പിക്കുന്നതിന് 15 കോടി, പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ക്ക് 3.5 കോടി, നിര്‍ദ്ധരരായി രോഗികള്‍ക്കുള്ള ചികിത്സാ ധനസഹായം നല്‍കുന്ന പദ്ധതിക്ക് 5 കോടി, ഐക്കോണ്‍സിന് 5 കോടി, എന്‍.എച്ച്.എമ്മിനുള്ള സംസ്ഥാന വിഹിമായി 455 കോടി, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി 260 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ പ്രധാനമായും തുക വകയിരുത്തിയിരിക്കുന്നത്.

സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ആകെ 421 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളുടെ ആടിസ്ഥാന സൗകര്യ വികസനത്തിനായി 223 കോടി, ദന്തല്‍ കോളേജുകള്‍ക്കായി 27.75 കോടി, നഴ്‌സിംഗ് കോളേജുകള്‍ക്ക് 3.33 കോടി, മെഡിക്കല്‍ റിസര്‍ച്ച് ബോര്‍ഡിന് 3.5 കോടി, മാലിന്യ നിര്‍മ്മാര്‍ജനത്തിന് 10 കോടി, ട്രോമ കെയറിന് 8 കോടി, ബ്ലഡ് സുരക്ഷ സംവിധാനത്തിന് ഒന്നേകാല്‍ കോടി, മലബാര്‍ ക്യാന്‍സര്‍ സെന്ററിന് 28 കോടി, കൊച്ചി ക്യാന്‍സര്‍ സെന്ററിന് 13 കോടി, ആര്‍.സി.സി.ക്ക് 71 കോടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌പെക്ട് സി.ടി. സ്‌കാനര്‍ സ്ഥാനര്‍ സ്ഥാപിക്കുന്നതിന് 7 കോടി എന്നിങ്ങനെയാണ് പ്രധാനമായും വകയിരുത്തിയത്.

കണ്ണൂര്‍ കൂത്തുപറമ്പില്‍ വലിയ വെളിച്ചത്ത് ഭക്ഷ്യസുരക്ഷ വകുപ്പില്‍ റീജിയണല്‍ അനലറ്റിക്കല്‍ ആന്റ് റിസര്‍ച്ച് ലബോറട്ടറി തുടങ്ങുന്നതിന് 1 കോടി രൂപ അനുവദിച്ചു.

ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പില്‍ ഇടുക്കി ഉടുമ്പന്‍ ചേലയില്‍ പുതിയ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിന് 1 കോടി രൂപ

പൂജപ്പുര ആയുര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയോടനുബന്ധിച്ച് ഒഫ്താല്‍മിക് ആന്റ് പാരസര്‍ജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, വയോജന പരിപാലന കേന്ദ്രം എന്നിവയ്ക്ക് 6 കോടി.

ഹോംകോയുടെ പുതിയ ഔഷധ നിര്‍മ്മാണ യൂണിറ്റിനുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. മെഷിനറി സ്ഥാപിച്ച് സര്‍ട്ടിഫി ക്കേഷനുകള്‍ നേടി 2020-21ല്‍ ഇത് കമ്മീഷന്‍ ചെയ്യും. ഈ പുതിയ ഫാക്ടറിയുെട പൂര്‍ത്തീകരണത്തിന് 10 കോടി രൂപ അധികമായി വകയിരുത്തുന്നു.

കണ്ണൂര്‍ ഹോമിയോ ജനനി ഫെര്‍ട്ടിലിറ്റി സെന്റര്‍ മികവിന്റെ കേന്ദ്രമാക്കുന്നതിന് 1 കോടി രൂപ അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button