KeralaLatest NewsNews

കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ലയനം ; സ്ഥിരീകരിച്ച് പിജെ ജോസഫ്

കോട്ടയം: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. രണ്ട് പാര്‍ട്ടികളുടേയും നേതൃയോഗം കോട്ടയത്ത് ചേരുന്നുണ്ടെന്നും അതിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നും പിജെ ജോസഫ് പറഞ്ഞു.

ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ മാണിയുടെ പ്രതികരണത്തിന് അങ്ങനെ പലതും അറിയുന്നില്ലെന്ന് ജോസഫിന്റെ മറുപടി. എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ നടക്കുന്നു എന്ന ആരോപണം ജോസ് കെ മാണി നിഷേധിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് എന്നും യുഡിഎഫിന് ഒപ്പമാണെന്നും തമ്മില്‍ തെറ്റിക്കാനുള്ള നീക്കമാണ് പിജെ ജോസഫിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button