Latest NewsUAENewsGulf

തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് വിമാനാപകടത്തിന്റെ കാരണമിതാണ്, അന്തിമ റിപ്പോർട്ട് പുറത്തിറക്കി

ദുബായ് : തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് വിമാനാപകടത്തിന്റെ കാരണം വ്യക്തമാക്കുന്ന അന്തിമ റിപ്പോർട്ട് പുറത്തിറക്കി. പൈലറ്റുമാരുടെ ശ്രദ്ധക്കുറവാണ് അപകടകാരണമെന്നും സാങ്കേതിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശീലനങ്ങളിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞർ, വിമാന നിർമാണരംഗത്തെ വിദഗ്ധർ, വൈമാനികർ എന്നിവരും അപകടത്തെ കുറിച്ചുള്ള അന്വേഷണവുമായി സഹകരിച്ചിരുന്നു.

Also read : ഗൾഫ് രാജ്യത്ത് വീണ്ടും കൊറോണ വൈറസ് കേസ് റിപ്പോർട്ട് ചെയ്തു : ബാധിതരുടെ എണ്ണം ഏഴായി

2016 ഓഗസ്റ്റ് 3ന് പ്രാദേശികസമയം 12.45 നായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നുള്ള ഇകെ 521 വിമാനം ലാൻഡിങ്ങിനിടെ ഇടിച്ചിറങ്ങുകയും യാത്രക്കാരെ രക്ഷപ്പെടുത്തി നിമിഷങ്ങൾക്കകം പൊട്ടിത്തെറിക്കുകയായിരുന്നു. . 282 യാത്രക്കാരും 18 ജീവനക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിശമനസേനാംഗം ജാസിം ഈസ അൽ ബലൂഷി മരണപ്പെട്ടിരുന്നു. അന്നേദിവസം രാവിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ, ശക്തമായ കാറ്റിനെ തുടർന്നു രണ്ടു തവണ ലാൻഡിങ് ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button