Latest NewsNewsIndia

രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യെ വ​ടി​കൊ​ണ്ട് അ​ടി​ച്ചാ​ല്‍ ഞ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​നു നേ​രെ ചീമു​ട്ട എ​റി​യും;- കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ഠാ​വാ​ല

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യെ വ​ടി​കൊ​ണ്ട് അ​ടി​ച്ചാ​ല്‍ ഞ​ങ്ങ​ള്‍ അ​ദ്ദേ​ഹ​ത്തി​നു നേ​രെ ചീമു​ട്ട എറിയുമെന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ഠാ​വാ​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ രാ​ജ്യ​ത്തെ യു​വ​ജ​നം വ​ടി​കൊ​ണ്ട് അ​ടി​ക്കു​മെ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ തിരിച്ചടിക്കുകയായിരുന്നു കേ​ന്ദ്ര​മ​ന്ത്രി.

രാ​ഹു​ലി​ന്‍റെ ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ള്‍ മൂ​ല​മാ​ണ് അ​ദ്ദേ​ഹം അ​മേ​ഠി​യി​ല്‍ തോ​റ്റ​ത്. രാ​ഹു​ല്‍ രാ​ജ്യ​ത്തി​ന് നി​രാ​ശ മാ​ത്ര​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ അ​ന്ത​ക​നാ​ണെ​ന്നും അ​ഠാ​വാ​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ള്‍ പ്ര​സം​ഗി​ച്ച്‌ ന​ട​ക്കു​ക​യാ​ണെ​ന്നും ആ​റ് മാ​സം ക​ഴി​ഞ്ഞാ​ല്‍ രാ​ജ്യ​ത്തെ യു​വ​ജ​നം മോ​ദി​യെ വ​ടി​കൊ​ണ്ട് അ​ടി​ക്കു​മെ​ന്നും തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​തെ രാ​ജ്യ​ത്തി​ന് മു​ന്നോ​ട്ട് പോ​കാ​നാ​കി​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സ്താ​വ​ന.

ALSO READ: ശ്രീ​ല​ങ്ക​യും ഇ​ന്ത്യ​യും നേ​രി​ടു​ന്ന പ്ര​ധാ​ന ​വെ​ല്ലു​വി​ളി ഒന്നു തന്നെ; തീവ്രവാദത്തിനെതിരെ പോ​രാ​ടാ​ന്‍ ഇ​ന്ത്യ സഹായി​ച്ചു​വെ​ന്ന് മ​ഹീ​ന്ദ രാ​ജ​പ​ക്‌​സെ

രാ​ഹു​ലി​നു മ​റു​പ​ടി​യു​മാ​യി ന​രേ​ന്ദ്ര മോ​ദി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ അ​ടി​ക്കു​മെ​ന്ന് ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​റ​ഞ്ഞു​വെ​ന്നും അ​ടി കൊ​ള്ളാ​ന്‍ സൂ​ര്യ​ന​മ​സ്കാ​രം ചെ​യ്ത് ത​ന്‍റെ ശ​രീ​ര​ത്തെ ത​യാ​റാ​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button