Life Style

സപ്പോട്ടയുടെ ആരോഗ്യ ഗുണങ്ങള്‍

 

ആരോഗ്യപരമായ ഗുണങ്ങള്‍ക്ക് സപ്പോട്ട. ഇതു കുഞ്ഞിനു നല്‍കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്.ഇതില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈറ്റമിന്‍ എ, ഇ, സി, ആന്റിഓക്സിഡന്റുകളായ ആസ്‌കോര്‍ബിക് ആസിഡ്, പോളിഫിനോളുകള്‍, ഫ്ളേവനോയ്ഡുകള്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.

ദഹനത്തിന് ഏറെ നല്ലതാണിത്. കുട്ടികളുടെ ദഹനേന്ദ്രിയം ശക്തി കുറഞ്ഞതാണ്. ഇത്തരം ദഹനേന്ദ്രിയത്തിന് ചേര്‍ന്ന ഒരു ഭക്ഷണമാണിത്. ഇതു ഭക്ഷണ അലര്‍ജികളൊന്നും തന്നെയുണ്ടാക്കുന്നുമില്ല.

ഇതിലെ വൈറ്റമിനുകള്‍ കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് കുട്ടികളെ ഇന്‍ഫെക്ഷനുകളില്‍ നിന്നും സംരക്ഷിയ്ക്കും. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ഇത് ഏറെ നല്ലതാണ്. കുട്ടികളിലെ ചുമയും കോള്‍ഡുമെല്ലാം അകറ്റാന്‍ ഇത് ഏറെ ഉത്തമമാണ്.

കണ്ണിന്റെ ആരോഗ്യത്തിനു മാത്രമല്ല, കുട്ടിയുടെ ചര്‍മത്തിനും ഇത് ഏറെ നല്ലതു തന്നെയാണ്. ചര്‍മത്തിന് തുടിപ്പും മിനുപ്പും നല്‍കുന്നു. നാരുകള്‍ അടങ്ങിയതു കൊണ്ടു തന്നെ ദഹനം എളുപ്പമാക്കാനും മലബന്ധം നീക്കാനും ഇത് ഏറെ നല്ലതാണ്. കുട്ടികള്‍ക്കുണ്ടാകാന്‍ ഇടയുള്ള ദന്ത രോഗങ്ങളെ ചെറുക്കുവാനും മോണയുടെ ആരോഗ്യ സംരക്ഷണത്തിനും വായ്നാറ്റത്തിനുമെല്ലാം ചിക്കു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button