Latest NewsNewsInternational

ഫേസ്ബുക്ക് ലൈവില്‍ വന്ന് കൂട്ടക്കൊല ;27 പേരെ വെടിവച്ചു കൊന്നു ; പതിനാറ് മണിക്കൂര്‍ ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ പണമിടപാടിനെ ചൊല്ലി ക്ഷുഭിതനായ സൈനികന്‍ ഫേസ്ബുക്ക് ലൈവ് ഓണാക്കി വിവിധ സ്ഥലങ്ങളിലായി 27 പേരെ വെടിവച്ചു കൊന്നു. 57 പേര്‍ക്ക് പരിക്കേറ്റു. പതിനാറ് മണിക്കൂറാണ് കൊലയാളി ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി അഴിഞ്ഞാടിയത്. തായ് സൈന്യത്തില്‍ ജൂനിയര്‍ ഓഫീസറായ സെര്‍ജന്റ് മേജര്‍ ജക്രഫന്ത് തോമ്മ (32)യാണ് കൂട്ടക്കൊല നടത്തിയത്.

ബാങ്കോക്കിന് 250 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള നഖോന്‍ രാച്ചാസിമ നഗരത്തില്‍ ശനിയാഴ്ച വൈകിട്ട് ആരംഭിച്ച വെടിവയ്പ് ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്. ഒടുവില്‍ ഒരു മാളില്‍ കയറി ആളുകളെ വെടിവച്ചിട്ട ഇയാള്‍ തായ് സൈന്യത്തിന്റെ ഷാര്‍പ്പ് ഷൂട്ടര്‍മാരാണ് വെടിവച്ചു കൊന്നത്. ആദ്യം സൈനിക ക്യാമ്പില്‍ തന്റെ കമാന്‍ഡിംഗ് ഓഫീസറെയും മറ്റ് രണ്ട് സൈനികരെയും വെടിവച്ച് കൊന്നശേഷം പുറത്ത് ചാടി നഗരത്തില്‍ ആക്രമണം നടത്തുകയായിരുന്നു. വെടിവയ്പിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്തത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കി.

സൈനിക ക്യാമ്പില്‍ നിന്ന് മോഷ്ടിച്ച തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. മോഷ്ടിച്ച സൈനിക വാഹനത്തില്‍ നഗരത്തിലെത്തിയ ഇയാള്‍ ബുദ്ധക്ഷേത്രത്തിലും സമീപത്തുണ്ടായിരുന്ന ഷോപ്പിംഗ് മാളിലും വെടിവയ്ക്കുകയായിരുന്നു. ഷോപ്പിംഗ് മാളിലെ നൂറുകണക്കിനാളുകളെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ജക്രഫന്ത് തോമ്മ അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ‘മരണത്തില്‍ നിന്ന് ആര്‍ക്കും രക്ഷപ്പെടാനാവില്ല, ഞാന്‍ കീഴടങ്ങണോ’ എന്നിങ്ങനെ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മാത്രവുമല്ല അക്രമിയുടെ ഫോട്ടോ ‘മോസ്റ്റ് വാണ്ടഡ്’ എന്ന കുറിപ്പോടെ തായ് പൊലീസ് ഫേസ്ബുക്കില്‍ കൊടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button