Latest NewsNewsSaudi Arabia

സൗദിയിൽ ശക്തമായ ശീതക്കാറ്റിന് സാധ്യത; മുന്നറിയിപ്പ്

റിയാദ്: സൗദിയിൽ ഇനിയുള്ള ഒരാഴ്ച ശക്തമായ ശീതക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ഈ വർഷത്തെ ഏറ്റവും ശക്തമായ ശീതക്കാറ്റാണ് ഈ ആഴ്ചയുണ്ടാകുകയെന്നാണ് അൽ ഖസീം യൂണിവേഴ്‌സിറ്റി ജ്യോഗ്രഫി പ്രൊഫ. സാലിഹ് അൽ റബീയാൻ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തുനിന്നാണ് കാറ്റ് തുടങ്ങുക. പിന്നീട് മധ്യ ഭാഗത്തേക്കും തെക്കു- കിഴക്കു പ്രവിശ്യകളിലേക്കും എത്തും. വ്യാഴാഴ്ച വരെ കാറ്റ് തുടരും.

Read also: എല്ലാ പ്രവാസികളും ഇനി മുതല്‍ നികുതി അടയ്‌ക്കേണ്ടി വരുമോ ? വാര്‍ത്ത‍യുടെ സത്യാവസ്ഥ ഇതാണ്

കൃഷിയെയും കന്നുകാലികളെയും ഇത് ബാധിക്കുമെന്നാണ്‌ റിപ്പോർട്ട്. അതിശൈത്യം കണക്കിലെടുത്ത് രാജ്യത്തിന്‍റെ ഉത്തര അതിർത്തി പ്രവിശ്യകളിൽ സ്കൂൾ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് ഈ മാറ്റം ബാധകമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button