Latest NewsNewsIndia

യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ ; ടിക്കറ്റിന് വില കണ്ടാല്‍ ഞെട്ടും

ദില്ലി: യാത്രക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. 999 രൂപ മുതല്‍ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. വാലന്റൈന്‍സ് ഡേ യോടനുബന്ധിച്ച് നാല് ദിവസത്തേക്കാണ് ഇന്‍ഡിഗോയുടെ ഈ വമ്പന്‍ ഓഫര്‍. ഇന്‍ഡിഗോയുടെ ചീഫ് കമേഴ്ഷ്യല്‍ ഓഫീസര്‍ വില്യം ബള്‍ട്ടറാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫെബ്രുവരി 11 മുതല്‍ 14 വരെ പത്ത് ലക്ഷം യാത്രക്കാര്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം. അതേസമയം മാര്‍ച്ച് ഒന്ന് മുതല്‍ സെപ്തംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായിട്ടുള്ളതാണ് ഈ വമ്പന്‍ ഓഫര്‍.
ഓഫറിന്റെ വിശദ വിവരങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അറിയാനാവും. കോര്‍പറേറ്റ് യാത്രക്കാര്‍ക്കും വിനോദ യാത്രക്കാര്‍ക്കും ഈ സുവര്‍ണാവസരം ഉപയോഗപ്രദമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button