Latest NewsNewsIndia

പുതിയ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഒരു രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടുകളാണ് ഉടന്‍ പുറത്തിറങ്ങുന്നത്. നിരവധി പ്രത്യേകതകളും സവിശേഷതകളുമായാണ് പുതിയ നോട്ട് വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ധന സെക്രട്ടറി അതാനു ചക്രബര്‍ത്തിയുടെ ഒപ്പോടുകൂടിയ നോട്ടിന് പിങ്കും പച്ചയും ചേര്‍ന്ന നിറമാണ്. സാധാരണയായി റിസര്‍വ്വ് ബാങ്ക് ആണ് നോട്ടുകള്‍ അച്ചടിച്ച് പുറത്തിറക്കുന്നതെങ്കിലും പതിവിന് വിപരീതമായി പുതിയ ഒരു രൂപാ നാണയത്തിന്റെ മാതൃകയും രൂപയുടെ ചിഹ്നവും ഉള്‍പ്പെടുത്തിയുള്ള നോട്ടുകള്‍ കേന്ദ്ര ധനമന്ത്രാലയമാണ് പുറത്തിറക്കുന്നത്.

പുതിയ നോട്ടില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്നതിന് മുകളില്‍ ഭാരത് സര്‍ക്കാര്‍ എന്നുകൂടി ചേര്‍ത്തിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ഒരു രൂപ നാണയത്തിന്റെ മാതൃകയാണ് ചേര്‍ത്തിട്ടുള്ളത്.

വലതുവശത്ത് താഴെ ഇടതുനിന്ന് വലത്തേക്ക് വലുപ്പം കൂടിവരുന്ന രീതിയിലാണ് നമ്പര്‍ ചേര്‍ത്തിരിക്കുന്നത്. ആദ്യത്തെ മൂന്ന് അക്കങ്ങള്‍ ഒരേ വലുപ്പത്തിലായിരിക്കും.

കാര്‍ഷിക രംഗത്തെ മുന്നേറ്റം ചൂണ്ടിക്കാണിക്കുന്നതിന് വേണ്ടി രൂപയുടെ ചിഹ്നത്തിന് ധാന്യങ്ങള്‍ കൊണ്ടുള്ള രൂപഘടന ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടിന്റെ വലിപ്പം 9.7 x 6.3 സെന്റിമീറ്റര്‍ ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button