Latest NewsNewsIndia

സാനിയ മിര്‍സയാണ് ഇപ്പോള്‍ താരം : വെറും നാല് മാസത്തിനുള്ളില്‍ 89 കിലോയില്‍ നിന്ന് 26 കിലോ കുറച്ചതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സുന്ദരി …. എല്ലാവര്‍ക്കും സാധിയ്ക്കുന്ന ഈ രീതി ഇപ്പോള്‍ വൈറലാകുന്നു

യുവാക്കളുടേയും യുവതികളുടേയും ഒരു പോലെ ഹരമായ സാനിയ മിര്‍സയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിയ്ക്കുന്നത്. മത്സര വേദികളില്‍ മികച്ച പ്രകടനം കൊണ്ടും തന്റെ ശരീര സൗന്ദര്യം കൊണ്ടും കാണികളുടെ പ്രിയങ്കരിയാണ് താരം. ശരീരഭാരം 89 കിലോയില്‍ നിന്നും 63 കിലോയായി കുറച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സാനിയ മിര്‍സ. പ്രസവശേഷം 89 കിലോയോളം ശരീരഭാരം എത്തിയെങ്കിലും കഠിന പ്രയത്നത്തിലൂടെ കുറക്കുകയായിരുന്നു.

സാനിയയുടെ കുറിപ്പ് ഇങ്ങനെ :

89 കിലോയില്‍ നിന്ന് 63 കിലോയിലേക്ക്. നമുക്ക് എല്ലാവര്‍ക്കും പല ലക്ഷ്യങ്ങള്‍ ഉണ്ട്. ഓരോദിവസവും ഓരോ ലക്ഷ്യങ്ങളുണ്ടാകും. ചിലപ്പോള്‍ ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന ലക്ഷ്യങ്ങളും ഉണ്ടായിരിക്കും. അഭിമാനപുരസരം ഓരോലക്ഷ്യവും നേടണം. 4 മാസത്തിനുള്ളില്‍ എന്റെ ഒരുലക്ഷ്യം ഞാന്‍ നേടിയെടുത്തു. ഒരു കുഞ്ഞിനു ജന്‍മം നല്‍കിയ ശേഷവും ആരോഗ്യമുള്ളവളായി ഞാന്‍ തിരികെ വന്നു. കഠിന പ്രയത്നത്തിലൂടെയാണ് ലക്ഷ്യത്തിലെത്തിയത്.

ഇനിയും ഏതാനും കടമ്പകള്‍ കൂടി കടന്നുപോകാനുണ്ട്. നിങ്ങളുടെ സ്വപ്നങ്ങളെ പിന്‍തുടരൂ. മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്ന് കരുതേണ്ടതില്ല. ചിലപ്പോള്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്തേക്കാം. അതിലൊന്നും അടിപതറേണ്ടതില്ല. കാരണം ഇതില്‍ എത്രപേര്‍ നമുക്കൊപ്പം നില്‍ക്കുമെന്ന് ദൈവത്തിന് നന്നായി അറിയാം. എനിക്കിതു സാധിച്ചു എങ്കില്‍ എല്ലാവര്‍ക്കും സാധിക്കും. വിശ്വസിക്കൂ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button