Latest NewsNewsFootballSports

ജര്‍മ്മന്‍ സൂപ്പര്‍ താരത്തിനായി ലിവര്‍പൂള്‍ രംഗത്ത് ; പിന്നാലെ യുവന്റസും അത്‌ലെറ്റിക്കോയും ഇന്ററും

ജര്‍മ്മന്‍ സൂപ്പര്‍ താരം ടീമോ വെര്‍ണറെ സ്വന്തമാക്കാനൊരുങ്ങി ലിവര്‍പൂള്‍ രംഗത്ത്. ലിവര്‍പൂള്‍ പരിശീലകന്‍ ജര്‍ഗന്‍ ക്ലോപ്പ് ആര്‍ബി ലെപ്‌സിഗിന്റെ താരമായ വെര്‍ണറിനെ ടീമിലെത്തിക്കാന്‍ ശ്രമം തുടങ്ങി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വെര്‍ണറെ ആന്‍ഫീല്‍ഡില്‍ എത്തിച്ച് ലിവര്‍പൂളിന്റെ അക്രമണനിരയെ കൂടുതല്‍ ശക്തമാക്കാനാണ് ക്ലോപ്പിന്റെ ശ്രമം. ഇതിനായി വെര്‍ണര്‍ക്ക് ലെപ്‌സിഗ് ഇട്ടിരിക്കുന്ന റിലീസ് ക്ലോസ് 60 മില്ല്യണ്‍ നല്‍കാനാണ് ഇപ്പോള്‍ തീരുമാനം. ഈ സീസണില്‍ ലെപ്‌സിഗിന് വേണ്ടി 21 കളികളില്‍ 20 ഗോളുകള്‍ ആണ് വെര്‍ണര്‍ അടിച്ച് കൂട്ടിയത്. ഇതിന് പുറമേ ആറ് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു താരം. അതേ സമയം ലിവര്‍പൂളിന് പുറമേ യുവന്റസ്,അത്‌ലെറ്റിക്കോ മാഡ്രിഡ്, ഇന്റര്‍ മിലാന്‍ എന്നീ ടീമുകളും വെര്‍ണര്‍ക്ക് പുറകേയുണ്ട്. എന്തായാലും പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടരുന്ന ലിവര്‍പൂളിന് വെര്‍ണറെ കൂടി ലഭിച്ചാല്‍ അത് ഏറെ ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button