Latest NewsNewsIndia

ഏകാത്മ മാനവ ദർശനത്തിന് സർവകാല പ്രസക്തി : ഓ.രാജഗോപാൽ

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യയയുടെ ദര്‍ശനത്തിന് ഇന്ത്യയിലും ലോകത്തും മുന്‍പ് എന്നത്തെക്കാളും പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശ്രീ.ഒ.രാജഗോപാല്‍ പ്രസ്താവിച്ചു.

കാലത്തിന് മുന്‍പെ നടന്ന ദാര്‍ശനികനായിരുന്നു ദീന്‍ദയാല്‍ജി. ഭാവിയുടെ പ്രത്യയശാത്രമായാണ് അദ്ദേഹം ഭാരതീയതയില്‍ അധിഷ്ഠിതമായ ഏകാത്മ മാനവ ദര്‍ശനത്തിന് രൂപം നല്‍കിയത്. സംഘട്ടനത്തിന്റെയും സംഘര്‍ഷത്തിന്റെയും അന്തരീക്ഷത്തില്‍ നിന്ന് രാഷ്ട്രത്തെയും ലോകത്തേയും സഹകരണത്തിന്റെയും സമന്വയത്തിന്റെയും സമവായത്തിന്റെയും സംസ്‌കാരത്തിലേക്ക് നയിക്കുന്നതാണ് ദീന്‍ദയാല്‍ജിയുടെ ദര്‍ശനം.

ദീന്‍ദയാല്‍ ഉപാദ്ധ്യയയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് ഇന്ന് ബിജെപി സംസ്ഥാന ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്രീ.രാജഗോപാല്‍. രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവര്‍തത്തകരും പ്രത്യയശാസ്ത്രങ്ങള്‍ക്ക് നിര്‍ബന്ധിത അവധി പ്രഖ്യാപിക്കുന്ന ഇക്കാലത്ത് പ്രത്യയശാസത്രാധിഷ്ഠിതമായ പ്രവര്‍ത്തനത്തിലേക്ക് മടങ്ങാന്‍ ശ്രീ.രാജഗോപാല്‍ രാഷ്ട്രീയ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button