Latest NewsNewsIndia

റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ച പത്മ അവാര്‍ഡ് നിര്‍ണയം : കേരളം നല്‍കിയ 56 പേരെയും കേന്ദ്രം നിരാകരിച്ചു : കേരളത്തില്‍ നിന്നും ഇത്തവണ പത്മശ്രീ പുരസ്‌കാരം കിട്ടിയവരെ തെരഞ്ഞെടുത്തത് കേന്ദ്രം : ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി : റിപ്പബ്ലിക്ക് ദിനത്തില്‍ പ്രഖ്യാപിച്ച പത്മ അവാര്‍ഡ് നിര്‍ണയം,കേരളം നല്‍കിയ 56 പേരെയും കേന്ദ്രം നിരാകരിച്ചു. കേരളത്തില്‍ നിന്നും ഇത്തവണ പത്മശ്രീ പുരസ്‌കാരം കിട്ടിയവരെ തെരഞ്ഞെടുത്തത് കേന്ദ്രം, ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ട് മലയാള മനോരമ.

പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 56 പേരുടെ പട്ടികയാണ് അയച്ചത്. പത്മവിഭൂഷണു വേണ്ടി എം.ടി. വാസുദേവന്‍ നായരെയാണ് ശുപാര്‍ശ ചെയ്തത്. പത്മഭൂഷണുവേണ്ടി 8 പേരെ ശുപാര്‍ശ ചെയ്തു: കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം), മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല).

പത്മശ്രീക്കായി സൂര്യകൃഷ്ണമൂര്‍ത്തി (കല), കാനായി കുഞ്ഞിരാമന്‍ (ശില്‍പി), ആര്‍ട്ടിസ്റ്റ് നമ്പൂതിരി (പെയിന്റിങ്), കെ.പി.എ.സി. ലളിത (സിനിമ), എം.എന്‍. കാരശ്ശേരി (വിദ്യാഭ്യാസം, സംസ്‌കാരം), ബിഷപ് സൂസപാക്യം (സാമൂഹിക പ്രവര്‍ത്തനം), ഡോ. വി.പി.ഗംഗാധരന്‍ (ആരോഗ്യം), നെടുമുടി വേണു (സിനിമ), പി.ജയചന്ദ്രന്‍ (സംഗീതം), ഐ.എം.വിജയന്‍ (കായികം), ബിഷപ് മാത്യു അറയ്ക്കല്‍ (സാമൂഹിക പ്രവര്‍ത്തനം), എം.കെ.സാനു (സാഹിത്യം) തുടങ്ങിയവരടക്കം 47 പേരെ ശുപാര്‍ശ ചെയ്തു.

ഈ പട്ടിക പൂര്‍ണമായും തള്ളിയ കേന്ദ്രസര്‍ക്കാര്‍ ആത്മീയാചാര്യന്‍ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതന്‍ പ്രഫ. എന്‍.ആര്‍.മാധവമേനോന്‍ എന്നിവര്‍ക്ക് പത്മഭൂഷണ്‍ നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ എം.കെ.കുഞ്ഞോള്‍, ശാസ്ത്രജ്ഞന്‍ കെ.എസ്. മണിലാല്‍, എഴുത്തുകാരന്‍ എന്‍. ചന്ദ്രശേഖരന്‍ നായര്‍, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും സമ്മാനിച്ചു.

സംസ്ഥാനങ്ങളില്‍നിന്നു ലഭിക്കുന്ന ശുപാര്‍ശകള്‍ പ്രധാനമന്ത്രി രൂപീകരിക്കുന്ന പത്മ അവാര്‍ഡ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്. കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രസിഡന്റിന്റെ സെക്രട്ടറി, വിവിധ മേഖലകളിലെ പ്രശസ്തരായ നാലു മുതല്‍ ആറുവരെ അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ടതാണ് കമ്മിറ്റി. ശുപാര്‍ശകള്‍ ഇവര്‍ പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും അംഗീകാരത്തിനായി സമര്‍പ്പിക്കും.

കടപ്പാട്

മലയാള മനോരമ

shortlink

Related Articles

Post Your Comments

Related Articles


Back to top button