Latest NewsNewsIndia

കുടുംബത്തിന് നേരെ വെടിയുതിര്‍ത്ത് മുന്‍ സൈനികന്‍; പരിക്കേറ്റ മകള്‍ തോക്ക് തട്ടിയെടുത്ത് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തി

ആഗ്ര•കുടുംബത്തിന് നേരെ വെടിയുതിര്‍ത്ത മുന്‍ സൈനികനെ പരിക്കേറ്റ മകള്‍ തോക്ക് തട്ടിയെടുത്ത് വെടിവച്ച് കൊലപ്പെടുത്തി. മഥുരയിലെ മിത്തൗലി ഗ്രാമത്തിലാണ് സംഭവം. 41 കാരനായ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ കൗമാരക്കാരിയായ മകൾക്കും ഭാര്യയ്ക്കും നേരെ വെടിയുതിർക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കുടുംബത്തിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

ജാട്ട് റെജിമെന്റിൽ നായിക് ആയി സേവനമനുഷ്ഠിക്കുകയും ആറ് വർഷം മുമ്പ് വിരമിക്കുകയും ചെയ്ത ചേത്രം സിംഗ് പ്രകോപിതനായി തന്റെ പിസ്റ്റൾ പുറത്തെടുത്ത് 38 കാരിയായ ഭാര്യയെയും 17 വയസ്സുള്ള മകളെയും വെടിവയ്ക്കുകയായിരുന്നു. തന്റെ 13 വയസ്സുള്ള മകനെ വെടിവച്ചുകൊല്ലാൻ ആയുധം തിരിക്കുന്നതിനിടെ പരിക്കേറ്റ പെൺകുട്ടി അയാളുടെ നേരെ ചാടിവീഴുകയും ആയുധം കൈയ്യിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പിതാവിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

ചേത്രത്തിന്റെ ഗുരുതരമായി പരിക്കേറ്റ ഭാര്യയും മകളും ഒരു സ്വകാര്യ ആശുപത്രിയിൽ ജീവന് വേണ്ടി പൊരുതുകയാണ്. മൊഴി രേഖപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ഒരു വെടിയുണ്ടസ്ത്രീയുടെ വലത് പുരികം തകര്‍ത്തപ്പോള്‍ പെൺകുട്ടിക്ക് അടിവയറ്റിലാണ് വെടിയേറ്റതെന്ന് സർക്കിൾ ഓഫീസർ അലോക് ദുബെ പറഞ്ഞു. ചേത്രാമിന്റെ നെഞ്ചിലും അടിവയറ്റിലുമാണ് വെടിയേറ്റത്. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

അലഹബാദിലെ കോച്ചിംഗ് ക്ലാസില്‍ നിന്ന് പെൺകുട്ടി രണ്ട് ദിവസം മുമ്പാണ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഇളയ സഹോദരൻ മഥുരയില്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

പ്രദേശവാസിയായ യുവാവുമായുള്ള മകളുടെ ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് സൂചന. ഇക്കാര്യം പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

അതേസമയം, മരണപ്പെട്ടയാളുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നൗഹീൽ പോലീസ് സ്റ്റേഷനിൽ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് ഫയൽ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button