KeralaLatest NewsNews

രാഹുല്‍ പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പിണറായി വിജയന്‍ ഇവിടെയുണ്ടെന്ന ധൈര്യത്തിലാണ്;എ എന്‍ ഷംസീര്‍

തിരുവനന്തപുരം: രാഹുല്‍ഗാന്ധി കിരീടം സിനിമയിലെ കൊച്ചിന്‍ ഫനീഫയെപ്പോലെയാണെന്ന പരാമർശവുമായി എ എന്‍ ഷംസീര്‍ എംഎല്‍എ. നിയമസഭയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. വയനാട്ടില്‍ വന്ന് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചത് പിണറായി വിജയന്‍ ഇവിടെയുണ്ടെന്ന ധൈര്യത്തിലാണ്. രാഹുല്‍ ഗാന്ധിയെ കണ്ടപ്പോള്‍ കിരീടത്തിലെ ഹൈദ്രോസിനെപ്പോലെയാണ് എനിക്ക് തോന്നിയത്. കിരീടത്തിലെ ഹൈദ്രോസ് ആളുകളെ വെല്ലുവിളിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മോദിയെ വെല്ലുവിളിച്ചു. കാരണം ഇവിടെ രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാന്‍ പിണറായി വിജയനെന്ന സേതുമാധവനുണ്ട്. അല്ലാതെ ഉത്തര്‍പ്രദേശില്‍ പോയി വെല്ലുവിളിക്കുമോ. അവിടെപ്പോയി വെല്ലുവിളിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി.

ഇപ്പോൾ ഡൽഹി ഇലക്ഷൻ കഴിഞ്ഞു. 66 സീറ്റില്‍ 63 ഇടത്തും കെട്ടിവച്ച കാശ് സര്‍ക്കാരിന് ഇവർ കൊടുത്തു. രാഹുല്‍ ഗാന്ധി ഡൽഹിയില്‍ പോയതാണ് കോണ്‍ഗ്രസിന്‍റെ പരാജയത്തിന് കാരണം. അദ്ദേഹം പ്രസംഗിക്കാത്തിടത്ത്, ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് സഖ്യസര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും എ എന്‍ ഷംസീര്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button