Latest NewsNewsIndia

മെട്രോ റെയില്‍ ഉദ്ഘാടനത്തിന് സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് ക്ഷണമില്ല ; ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചു

കൊല്‍ക്കത്ത: ബംഗാളിലെ ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോര്‍ ഉദ്ഘാടന ക്ഷണക്കത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം.റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിനായി അച്ചടിച്ച കത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പേര് ഒഴിവാക്കി. മുഖ്യമന്ത്രിയുടെ പേര് ക്ഷണക്കത്തില്‍ നിന്ന് ഒഴിവാക്കിയത് ബംഗാള്‍ ജനതയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആരും പങ്കെടുക്കില്ലെന്നും കകോലി ഘോഷ് ദാസ്തിദാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സെക്ടര്‍ അഞ്ചിനെയും സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തെയും ബന്ധിപ്പിക്കുന്നതാണ് കൊല്‍ക്കത്ത മെട്രോയുടെ അഞ്ചാം ഘട്ടമായ വെസ്റ്റ്-ഈസ്റ്റ് കോറിഡോര്‍ നിര്‍മാണം. ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോര്‍ പദ്ധതിക്ക് 2009-2011 കാലത്തെ റെയില്‍വേ മന്ത്രിയായിരുന്ന മമതാ ബാനര്‍ജിയാണ് ഫണ്ട് അനുവദിച്ചത്. മമതയുടെ സ്വപ്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടന സമയമായപ്പോള്‍ മമതയെ ഒഴിവാക്കിയെന്നും പാര്‍ട്ടി ആരോപിച്ചു. ബിജെപി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button