Latest NewsIndiaNews

അയൽക്കാരായ ദമ്പതികളുടെ വഴക്ക് അതിരുവിട്ടു : ഇടപെട്ട് യുവാവിന് കുത്തേറ്റു, നില ഗുരുതരം

ബെംഗളുരു: അയൽക്കാരായ ദമ്പതികളുടെ വഴക്ക് അതിരുവിട്ടു, ഇടപെടാൻ പോയയുവാവിന് കുത്തേറ്റു. ബെംഗളൂരു ബെലന്ദൂരുവിൽ സ്വകാര്യ കമ്പനിയിൽ മാനേജരായ ശ്രീനിവാസിനാണ്(35)കുത്തേറ്റത്. ഇയാളുടെ നില ​ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അയൽക്കാരായ പരശുരാമനാഥും ഭാര്യ നിർമ്മലയും തമ്മിലുള്ള വഴക്ക് അർദ്ധരാത്രി കഴിഞ്ഞും തുടർന്നതിനാലാണ് തങ്ങൾ ഇടപെട്ടതെന്ന് ശ്രീനിവാസിന്റെ ഭാര്യ നിർമ്മല പറയുന്നു. പരശുരാമനാഥ് മുൻവശത്തെ മുറിയുടെ വാതിൽ ഇടയ്ക്കിടെ ശക്തിയായി അടക്കുന്നുമുണ്ടായിരുന്നു. ഉറക്കെ സംസാരിക്കുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിരാവിലെ ജോലിക്ക് പോകേണ്ടതുണ്ടെന്നും പരശുരാമനാഥനെ അറിയിച്ചതാണ് അയാളെ പ്രകോപ്പിച്ചത്. പരശുരാമനാഥ് തന്നോട് അസഭ്യമായ രീതിയിൽ സംസാരിക്കുന്നത് കേട്ട് വീടിനു വെളിയിൽ വന്ന ശ്രീനിവാസ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇയാളോട് പറഞ്ഞു. തുടർന്ന് കത്തിയുമായി വന്ന പരശുരാമനാഥ് ശ്രീനിവാസിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നും നിർമ്മല പോലീസിനോട് പറഞ്ഞു.

Also read : ട്രംപ് ഇന്ത്യയിലെത്തുന്ന ദിവസം സിപിഐഎം പ്രതിഷേധം നടത്തും: താക്കീതുമായി സീതാറാം യെച്ചൂരി

അയൽക്കാർ ചേന്നാണ് ശ്രീനിവാസിനെ ഉടനെ സമീപത്തുളള ആശുപത്രിയിൽ എത്തിച്ചത്. അടിയന്തിര ശസ്ത്രക്രിയക്കു വിധേയനായ ശ്രീനിവാസ് ഇപ്പോഴും അത്യാഹിത വിഭാഗത്തിലാണ്. സംഭവത്തിൽ കേസെടുത്തെന്നും ഒളിവിലായ പരശുരാമനാഥിനെ തിരയുകയാണെന്നും ബെലന്ദൂർ പോലീസ് അറിയിച്ചു

Tags

Related Articles

Post Your Comments


Back to top button
Close
Close