Latest NewsUSANewsInternational

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക

ബ്രസല്‍സ് : അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. ബ്രസല്‍സില്‍ നടക്കുന്ന നാറ്റോ സമ്മേളനത്തില്‍ പങ്കെടുത്ത അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയില്‍ ഏഴു ദിവസത്തേക്ക് ആക്രമണങ്ങള്‍ നടത്തരുതെന്ന നിബന്ധന ഉള്‍പ്പെടുത്തിയുള്ള കരാര്‍ താലിബാനുമായി ഒപ്പിടാനുള്ള നടപടികള്‍ സ്വീകരിക്കും, ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ കൊണ്ട് മാത്രമേ അഫ്ഗാന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കു എന്ന് മാര്‍ക്ക് എസ്പര്‍ പറഞ്ഞു.

Also read : യാഥാര്‍ത്ഥ്യവും ഫാന്റസിയും കണ്ടുമുട്ടുമ്പോള്‍: വാലന്റൈന്‍സ് ദിനത്തില്‍ മനോഹരമായ ദൃശ്യവിരുന്നുമായി ‘നീയല്ലാതെ’

അമേരിക്കയുടെ ഈ തീരുമാനത്തിന് പിന്തുയുമായി അമേരിക്കയുടെ ഈ തീരുമാനത്തിന് പിന്തുണയുമായി അഫ്ഗാനിലെ താലിബാന്‍ തീവ്രവാദ സംഘങ്ങളുടെ ആക്രമണങ്ങള്‍ പ്രതിരോധിക്കേണ്ടത് ആഗോള സുരക്ഷയുടെ ഭാഗമാണ് ഇതിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നാറ്റോ ഒപ്പമുണ്ടാകുമെന്നും ജെന്‍സ് സ്റ്റോള്‍ടെന്‍ബെര്‍ഗ്. കഴിഞ്ഞ ചൊവ്വാഴ്ച അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഖാനി താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയായിരുന്നു അമേരിക്കയുടെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button