Latest NewsUAENewsIndia

അബുദാബിയിൽ ഉയരുന്നത് 700 കോടി ചെലവില്‍ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രം; ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളതയുടെ ഒരു അദ്ധ്യായം പിറക്കുമ്പോൾ അമ്പരന്ന് ലോക രാഷ്ട്രങ്ങൾ

13.5 ഏക്കര്‍ ഭൂമിയിലാണ്‌ ക്ഷേത്ര നിര്‍മാണം നടക്കുന്നത്

അബുദാബി: അബുദാബിയിൽ ഉയരുന്നത് 700 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രമാണെന്ന് റിപ്പോർട്ട്. ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളതയുടെ ഒരു അദ്ധ്യായം പിറക്കുമ്പോൾ അമ്പരപ്പിലാണ് ലോക രാഷ്ട്രങ്ങൾ. അബുദാബി ദുബായ് പാതയില്‍ അബൂമുറൈറഖയിലാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഉയരുന്നത്.

ഹിന്ദു മത ആചാരങ്ങള്‍ അനുസരിച്ച്‌ മദ്ധേക്ഷ്യയില്‍ നിര്‍മ്മിക്കുന്ന ആദ്യക്ഷേത്രമാണിത്. ക്ഷേത്രത്തിനുള്ളില്‍ ശ്രീകൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠ ഉണ്ടാകം. 55,000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ ഹിന്ദു മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും.

എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കാനുള്ള യു.എ.ഇ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. ബാബ സ്വാമിനാരായണന്‍ സന്‍സ്തയുടെ ആത്മീയാചാര്യന്‍ സ്വാമി മഹദ് മഹാരാജിന്‍റെ കാര്‍മികത്വത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകള്‍ കഴിഞ്ഞ വര്‍ഷം നടന്നത്. ഇപ്പോള്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. പൂര്‍ണമായും ഇന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റ് പണികള്‍ ഇന്നലെയാണ് ആരംഭിച്ചത്.

ലോകത്തെ തന്നെ ഏറ്റവും മികച്ച കോണ്‍ക്രീറ്റ് മിക്സാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നതെന്ന് നിര്‍മ്മാണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും അബുബാബിയിലെ പ്രവാസി സമൂഹവും പങ്കെടുത്തിരുന്നു. 3000 ക്യുബിക് മീറ്റർ കോണ്‍ക്രീറ്റ് മിക്സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ 55 ശതമാനവും ഫ്ലൈ ആഷാണ്. കൂടാതെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവച്ചാല്‍,​ കോണ്‍ക്രീറ്റ് നിര്‍മ്മാണത്തിലും കെട്ടിടത്തിന്റെ ഒരു ഭാഗത്തും സ്റ്റീലിന്റെ ഒരു അംശം പോലും ഉപയോഗിക്കില്ല. ഇന്ത്യയിലെ പ്രാചീന ശിലാ കെട്ടിടങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാസ്തുവിദ്യ പിന്തുടരുന്നതിന് വേണ്ടിയാണിത്.

ക്ഷേത്രത്തിന്റെ ശിലാഫലകത്തിലുള്ള കൊത്തുപണികള്‍ ഇന്ത്യയില്‍ നിന്ന് വിദഗ്ദ്ധരായ കരകൗശല കലാകാരന്മാര്‍ നിര്‍വഹിക്കും. തുടര്‍ന്ന് കപ്പലില്‍ അബുദാബിയില്‍ എത്തിച്ച്‌ ഇതെല്ലാം സംയോജിപ്പിക്കും. അടുത്ത മാസം ഇതുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത 50 വര്‍ഷത്തേക്ക് മര്‍ദ്ദം, താപനില, ഭൂകമ്ബം സംബന്ധിച്ച് ഓണ്‍ലൈന്‍ വിവരങ്ങള്‍ നല്‍കുന്നതിനായി ക്ഷേത്രത്തില്‍ 300ല്‍ അധികം ഹൈടെക് സെന്‍സറുകള്‍ സ്ഥാപിക്കും. ക്ഷേത്രത്തിന്റെ 10 വ്യത്യസ്ത തലങ്ങളിലാണ് ഇത് ഉള്‍ക്കൊള്ളിക്കുക. ആദ്യമായാണ് ഇത്തരത്തില്‍ സാങ്കേതിക വിദ്യയുമായി ഒരു ക്ഷേത്രം മിഡില്‍ ഈസ്റ്റില്‍ ഉയരുന്നത്.

ALSO READ: കെ സുരേന്ദ്രൻ ? കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ എത്തുന്നതിനു മുമ്പ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാൻ നീക്കവുമായി ബിജെപി

13.5 ഏക്കര്‍ ഭൂമിയിലാണ്‌ ക്ഷേത്ര നിര്‍മാണം നടക്കുന്നത്. അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന് വാഹന പാര്‍ക്കിംഗിന്‌ വേണ്ടി യു.എ.ഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button