KeralaLatest NewsNewsInternational

പ്രണയ ദിനത്തിലെ വ്യത്യസ്തമായ ആഘോഷങ്ങള്‍; വാലന്റൈന്‍സ് ദിനത്തില്‍ ഭക്ഷണത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കുന്നവര്‍ ഇവരാണ്

ഫെബ്രുവരി 14- വാലന്റൈന്‍സ് ഡേ. പരസ്പരം പ്രണയം പങ്കു വെക്കാനും ഉള്ള പ്രണയത്തെ ചേര്‍ത്ത് പിടിക്കുന്നതിനും ഓരോ പ്രണയിതാക്കളും പരസ്പരം കാത്തിരിക്കുന്ന ഒരു ദിനം കൂടിയാണിത്. വാലന്റൈന്‍സ് ഡെ പക്ഷേ സത്യത്തില്‍ ഒരു ദിവസത്തെ ആഘോഘമല്ല. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന ആഘോഷമാണ്. ഫെബ്രുവരി ഏഴ് മുതലാണ് വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ തുടങ്ങുന്നത്. ഈ ഏഴ് ദിവസങ്ങള്‍ക്കും ഓരോ പ്രത്യേകതയുണ്ട്. സ്‌നേഹം നിറഞ്ഞൈാഴുകുന്ന ഈ ദിനം പലവിധത്താണ് ആഘോഷിക്കുന്നത്. പ്രിയപ്പെട്ട ആളോടൊപ്പം ഒരു കോഫി ഷോപ്പില്‍ പോയി സ്വപ്നങ്ങള്‍ പങ്കുവെക്കുന്നതും യാത്ര പോകുന്നതും സമ്മാനങ്ങള്‍ നല്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.ഒരോ ദേശത്തും ആഘോഷങ്ങള്‍ വ്യത്യസ്തമാണ്. പ്രണയത്തിന്റെ നിറം ചുവപ്പാണെങ്കില്‍ വാലന്റൈന്‍സ് ദിനത്തിലെ ഇഷ്ടഭക്ഷണങ്ങള്‍ക്കും നിറം ചുവപ്പാണ്. കടും ചുവപ്പുനിറത്തിലുള്ള എന്തിലും പ്രണയം കണ്ടെത്തിക്കളയും പ്രണയികള്‍. സ്‌ട്രോബറി, തക്കാളി, റാസ്ബറി, മാതളനാരങ്ങ, മുന്തിരി തുടങ്ങിയവകൊണ്ട് ഉണ്ടാക്കുന്ന എന്തിനും ഈ ദിവസം ഡിമാന്റാണ്.

കേക്കുകള്‍ക്കും ചോക്ലേറ്റുകള്‍ക്കുമാണ് ഈ ദിനത്തില്‍ ഏറെ പ്രിയം. റെഡ് വെല്‍വെറ്റ് കേക്കുകള്‍ക്കാണ് അക്കാര്യത്തില്‍ ഡിമാന്റ് കൂടുതല്‍. മുന്തിരി വൈന്‍ മുതല്‍ ഡാര്‍ക് ചോക്കലേറ്റ്, വൈറ്റ് ചോക്കലേറ്റ്, മില്‍ക് ചോക്കലേറ്റ്, പ്ലെയിന്‍ ചോക്കലേറ്റ് എന്നിങ്ങനെ എന്തിലും പ്രണയം നിറച്ചിരിക്കുന്നു. വാലന്റൈന്‍ നൈറ്റ് സ്‌ട്രോബെറി, ചോക്കലേറ്റ് കുക്കീസ്, റോള്‍ഡ് ഷുഗര്‍ കുക്കീസ്, കേക്ക് ബോള്‍, ക്രീം ചീസ് ഷുഗര്‍ കുക്കീസ്, ഒറിയോ ട്രിഫിള്‍സ് , ഫ്രഷ് സ്‌ട്രോബെറി അപ്‌സൈഡ് ഡൗണ്‍ കേക്ക്, വൈറ്റ് ചോക്ക്്‌ലേറ്റ് റാസ്ബറി ചീസ് കേക്ക്, ക്രീമി പെസ്റ്റോ ഷ്രിമ്പ്, വാലന്റൈന്‍സ് സാല്‍മന്‍, ബേക്ക്ഡ് ഡിജോന്‍ സാല്‍മന്‍, മേപ്പിള്‍ സാല്‍മന്‍, ചിക്കന്‍ പാസ്ത, ഫിലറ്റ് മിഗ്‌നന്‍, സ്പഗറ്റി, സ്‌ട്രോബറി സാലഡ്, ഫ്രഞ്ച് ഒനിയന്‍ സൂപ്പ് എന്നിങ്ങനെ വ്യത്യസ്തമായ വിഭവങ്ങള്‍ ഈ ദിനത്തില്‍ വിറ്റഴിക്കുന്നു.

എന്നാല്‍ ഈ ദിനത്തില്‍ ഭക്ഷണത്തിനായി ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത് അമേരിക്കക്കാരാണ്. ചോക്കലേറ്റുകള്‍ക്കൊപ്പം മധുരവും കൈമാറിയാണ് ഇദിനം അവര്‍ ആഘോഷിക്കുന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഫ്രാന്‍സിലെ ആഘോഷം. മാസത്തിന്റെ എല്ലാ 14-ാം തീയതിയിലും ദക്ഷിണ കൊറിയയില്‍ ആഘോഷമാണ്, പല പേരുകളില്‍.ഘാനക്കാര്‍ക്ക് ഫെബ്രുവരി 14 ദേശീയ ചോക്കലേറ്റ് ദിനം കൂടിയാണ്. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന വീഞ്ഞുകൊണ്ട് ആഘോഷം ലഹരിയാക്കുന്നവരാണ് ബള്‍ഗേറിയക്കാര്‍. തടികൊണ്ട് മനോഹരമായി ഉണ്ടാക്കുന്ന സ്പൂണ്‍ കൈമാറുന്നതാണ് വെയ്ല്‍സിലെ ജനതയുടെ സന്തോഷം. ്. ബ്രസീലുകാര്‍ ഫെബ്രുവരി 14 ലൗവേഴ്‌സ് ഡേയായി ആഘോഷിക്കുകയാണ് പതിവ്. ജര്‍മനിയില്‍ പന്നിക്കുട്ടിയുടെ രൂപത്തിലുള്ള ചോക്കലേറ്റുകള്‍ കൈമാറുന്ന പതിവുണ്ട്. ഇത് ഭാഗ്യം കൊണ്ടുവരുമെന്ന് പ്രണയികള്‍ വിശ്വസിക്കുന്നു. അതുപോലെ ഫിലിപ്പീനില്‍ ഫെബ്രുവരി 14 എന്ന് പറയുന്നത് വിവാഹ ദിനം കൂടിയാണ്. മനോഹരമായ ഒരു സ്ഥലം കണ്ടെത്തി കാമുകിയെയും കൂട്ടി ചെന്ന് വിവാഹം കഴിക്കുന്നതാണ് ഈ നാട്ടിലെ വാലന്റൈന്‍സ് ഡേയുടെ പ്രത്യേകത. ഇത്തരത്തില്‍ വീലന്റൈന്‍സ് ഡേ പല രാജ്യങ്ങളിലും പലപല രീതിയിലാണ് ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button