Latest NewsIndia

ബുദ്ധിജീവി കുപ്പായമിട്ട അര്‍ബന്‍ നക്‌സലുകളുടെ ഉന്നതസ്ഥാനത്തിരുന്നുള്ള ധനമിടപാട് ഉള്‍പ്പടെ നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

യുവതലമുറ നക്സലിസത്തിലേക്കും മാവോയിസ്റ്റ് തീവ്രവാദത്തിലേക്കും തിരിയുന്നത് തടയാനുള്ള നടപടികളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ബുദ്ധിജീവി കുപ്പായമിട്ട അര്‍ബന്‍ നക്സലുകളെ കുടുക്കാന്‍ തീരുമാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈനില്‍ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാണ് പ്രാഥമികമായി നിര്‍ദ്ദേശം കൊടുത്തിരിക്കുന്നത്.തീവ്രവാദത്തിനുള്ള ധനസമാഹരണം, നിയമനം, പ്രൊപ്പഗണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്രോഡീകരിക്കുന്നത് ഇത്തരക്കാരാണ് എന്നാണ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വ്യക്തമാക്കുന്നത്. പ്രത്യക്ഷത്തില്‍ ഇടതുപക്ഷം എന്ന് തോന്നിക്കുന്ന, എന്നാല്‍, മാവോയിസ്റ്റു തീവ്രവാദ ചിന്താഗതിയുള്ള സമൂഹത്തിലെ ഉന്നത പദവികള്‍ അലങ്കരിക്കുന്നവരെയാണ് അര്‍ബന്‍ നക്സലുകള്‍ എന്നറിയപ്പെടുന്നത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവികള്‍ പങ്കെടുത്ത സമ്മേളനമായ ഡിജിഎസ്പി / ഐജിഎസ്പി സമ്മേളനത്തില്‍ നക്സലുകളെയും അവരോട് അനുഭാവം പ്രകടിപ്പിക്കുന്ന ബുദ്ധിജീവികളെയും നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കൊടുത്തിട്ടുണ്ട്. കേരളത്തില്‍ അടക്കം പല സംസ്ഥാനങ്ങളിലും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന അര്‍ബന്‍ നക്സലുകളെപ്പറ്റി പ്രധാനമന്ത്രി പോലും പലപ്പോഴും പല റാലികളിലും സൂചന കൊടുത്തിട്ടുണ്ട്. യുവതലമുറ നക്സലിസത്തിലേക്കും മാവോയിസ്റ്റ് തീവ്രവാദത്തിലേക്കും തിരിയുന്നത് തടയാനുള്ള നടപടികളെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മദ്ധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സർക്കാരിനെതിരെ ഭീഷണി മുഴക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി കമൽനാഥ് രംഗത്ത്

കേരളം, തമിഴ്നാട് എന്നിവരും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘങ്ങളെയും മാവോയിസ്റ്റു അനുഭാവമുള്ള സംഘടനകളെയും സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കണമെന്ന് പ്രധാനമന്ത്രി നേരിട്ട് ഉത്തരവു കൊടുത്തിട്ടുണ്ട്. ഇത്തരക്കാരുടെ പ്രവര്‍ത്തന രീതി പഠിക്കാനും, ആള്‍ക്കാരെ സ്വാധീനിക്കുന്നതും, തീവ്ര ചിന്താഗതിക്കാരായ ഭീകരന്‍മാരായി മാറ്റുന്നതും തടയാന്‍ കര്‍ശന നടപടികളെടുക്കാനും പ്രധാനമന്ത്രി ഏഴു മിടുക്കരായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.ഇത്തരക്കാരെ നിരീക്ഷിക്കാന്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി ഇന്റലിജന്‍സ് ബ്യൂറോയും രംഗത്തു വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button